|

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്

കവിത :  എ അയ്യപ്പന്‍

എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തിലില്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.

എന്റെ ഹൃദയത്തിന്റെ
സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും.

ജിജ്ഞാസയുടെ ദിവസങ്ങളില്‍
പ്രേമത്തിന്റെ അത്മതത്വം
പറഞ്ഞു തന്നവളുടെ ഉപഹാരം.

മണ്ണ് മൂടുന്നതിനു മുന്പ്
ഹൃദയത്തില്‍ നിന്നു
ആ പൂവ് പറിക്കണം.

ദലങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈവെള്ളയിലും ഒരു ദലം.
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം.

മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം
ഈ സത്യം പറയാന്‍ സമയമില്ലയിരിക്കും.

ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ-
അതു മൃതിയിലേക്കു വലിച്ചെടുക്കും.

ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും.
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണ്‌.

Short URL: http://paadheyam.com/masika/?p=593

Posted by on February 15 2011. Filed under കവിതകള്‍. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

അഭിപ്രായങ്ങള്‍:

3 Comments for “എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്”

  1. Seeing the full poem for the first time. Liked it. Thank you.

  2. പ്രണയം ,പണ്ടെന്നോ കാലം കൊണ്ട് പോയ
    പ്രണയം ഇപ്പോഴും നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്ന
    കവി …മരണമില്ലാത്ത കവി

Leave a Reply

*

സന്ദര്‍ശക കുറിപ്പ്