Home » സിനിമ നിരൂപണം
You are browsing entries filed in “സിനിമ നിരൂപണം”
രചന : ജയകൃഷ്ണൻ .റ്റി.യു. ഒരു ദിവസം പൊടുന്നെ സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ Girl In The Bus എന്ന പേരില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെടുന്നു. ബസ്സില്‍ യാത്ര ചെയ്യുന്ന യുവാക്കള്‍ തങ്ങള്‍ക്കു ചുറ്റുമുള്ള ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നു. അതിനിടെ മുന്‍ സീറ്റിലിരുന്ന ഒരു സ്ത്രീയെ ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും, ആ സ്ത്രീ അയാളെ കയ്യോടെ പിടികൂടി കൈകാര്യം ചെയ്യുന്നതുമായ ദൃശ്യങ്ങളടങ്ങുന്നതായിരുന്നു ആ വീഡിയോ. മൊബൈലില്‍ പകര്‍ത്തിയ ഈ രംഗങ്ങള്‍ ആകാംഷയോടെ തുറന്നു നോക്കുന്നവരുടെ മുന്നിലേക്ക് ആന്‍റി-ക്ലൈമാക്സ് [...]
April 10th, 2012 | Posted in ലേഖനങ്ങള്‍,സിനിമ നിരൂപണം | Read More »
രചന : ജയകൃഷ്ണൻ .റ്റി.യു. ഈ അടുത്ത കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെട്ട പ്രധാന ചിത്രങ്ങളിലൊന്നായിരുന്നു ‘ഈ അടുത്ത കാലത്ത്’. സ്ഥിരം സിനിമാ ആഖ്യാന ശൈലിയില്‍ നിന്നും മാറി നടക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം മലയാളത്തില്‍ ഇന്ന് നടക്കുന്നുണ്ട്. സ്ഥിരം ക്ലീഷേകളില്‍ നിന്നും മാറി ചിന്തിക്കുവാന്‍ നമ്മുടെ യുവസംവിധായകര്‍ ശ്രമിക്കുന്നു എന്നത് ഒരു വസ്തുതയാണ്. ട്രാഫിക്ക് എന്നാ ചിത്രം നമുക്ക് സമ്മാനിച്ച മള്‍ട്ടി ലീനിയര്‍ കഥാഖ്യാനം, മറ്റു പല ചിത്രങ്ങളിലും നാം കണ്ടു. അതിനോട് [...]
April 10th, 2012 | Posted in ലേഖനങ്ങള്‍,സിനിമ നിരൂപണം | Read More »
രചന : സ്മിജഗോപാല്‍ നിരവധി റീമേക്കുകള്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ മലയാളത്തില്‍ ഉണ്ടായെങ്കിലും രണ്ടു സൂപ്പര്‍സ്റ്റാറുകളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ഒരു വമ്പന്‍ ഹിറ്റ് സിനിമ അതേ സൂപ്പര്‍ സ്റ്റാറുകളെ വച്ചു തന്നെ വീണ്ടും നിര്‍മ്മിക്കുന്നു എന്ന അപൂര്‍വതയാണ് ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ മോഹന്‍ലാല്‍ – സുരേഷ് ഗോപി കൂട്ടുകെട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റായ രാജാവിന്റെ മകന്‍നിലൂടെ ഉണ്ടാവുന്നത്. പഴയ രാജാവിന്റെ മകനിലെ വെറും സ്പിരിറ്റ് കള്ളക്കടത്തുകാരനില്‍ നിന്ന് മദ്യരാജാവായി മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ് പുതിയ രാജാവിന്റെ [...]
September 4th, 2011 | Posted in ലേഖനങ്ങള്‍,സിനിമ നിരൂപണം | Read More »
രചന :- ജയകൃഷ്ണന്‍ അടുത്ത കാലത്ത് മലയാള സിനിമ എന്ന പേരില്‍ ഇറങ്ങുന്ന ചവറുകളെ സഹിക്കാന്‍ കഴിയാത്തതിനാല്‍, സിനിമ കാഴ്ച ഒരു മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ചയാണ് സീനിയേഴ്സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ ഒരു ചാനലില്‍ നിന്ന് കേട്ടറിയുന്നത്. പഠനം കഴിഞ്ഞു പോയവര്‍ കാമ്പസിലേക്ക് പി.ജി കോഴ്സിനായി തിരിച്ചു വരുന്നതു പശ്ചാത്തലമാകുന്ന സിനിമ എന്നൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടുകളയാം എന്നു തോന്നി. പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖ് ഒരുക്കുന്ന ചിത്രമാണ് സീനിയേഴ്സ്. വൈശാഖ് റിലീസിന്റെ [...]
May 24th, 2011 | Posted in സിനിമ നിരൂപണം | Read More »
രചന : ജയകൃഷ്ണന്‍ ടി യു ചരിത്രത്തിന്റെ ഏടുകള്‍ ചലച്ചിത്ര കാവ്യങ്ങളായി മാറുക എന്നത് മലയാള സിനിമയെ സംബന്ധിച്ചടത്തോളം പുതിയൊരു കാര്യമല്ല. കേരള ചരിത്രത്തിലെ വീരപുരുഷന്മാരേയും പ്രധാനപ്പെട്ട സംഭവ വികാസങ്ങളേയുമെല്ലാം നാം തിരശ്ശീലയില്‍ കണ്ടു കഴിഞ്ഞു. അതിപ്പോള്‍ കേരള വര്‍മ്മ പഴശ്ശിരാജയില്‍ എത്തി നില്‍ക്കുകയാണ്. ആ ഗണത്തിലേക്കാണ് ഉറുമി എത്തിച്ചേരുന്നത്. നമുക്ക് മുന്നിലെത്തിയ ചരിത്ര സിനിമകളിലെല്ലാം തന്നെ, ചരിത്രത്തിന്റെ നേര്‍ പരിച്ഛേദമാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഒരു കാലഘട്ടത്തിലെ ചില സാങ്കല്പിക കഥാപാത്രങ്ങളുടേയും അവരുടെ പോരാട്ട വീര്യത്തിന്റേയും കഥ [...]
April 24th, 2011 | Posted in സിനിമ നിരൂപണം | Read More »
രചന :- ജയകൃഷ്ണന്‍ ടി . യു മമ്മൂട്ടിയെ നായകനാക്കി 1988-ല്‍ സിബി മലയില്‍ ഒരുക്കിയ ചിത്രമായിരുന്നു ആഗസ്ത് 1. കെ.ജി.ആര്‍ എന്ന മുഖ്യമന്ത്രിയ വധിക്കാനിറങ്ങിത്തിരിച്ച ഒരു കൊലയാളിയുടെയും, അയാളെ എങ്ങനെയും ആ ഉദ്യമത്തില്‍ നിന്നും തടയാന്‍ ശ്രമിക്കുന്ന സി.ബി സിഐഡി ഓഫീസര്‍ ഡി.വൈ.എസ്.പി പെരുമാളിന്റേയും കഥയായിരുന്നു ആ ചിത്രം. ഹോളിവുഡ് ചിത്രമായ The Day of the Jackal-നെ ആധാരമാക്കി എസ്. എന്‍ സ്വാമിയായിരുന്നു ആ ചിത്രത്തിന്റെ കഥയൊരുക്കിയത്. മമ്മൂട്ടി-എസ് എന്‍ സ്വാമി കൂട്ടുകെട്ടിന്റെ വന്‍ [...]
April 8th, 2011 | Posted in സിനിമ നിരൂപണം | Read More »
രചന : ജയകൃഷ്ണന്‍.റ്റി.യു മലയാള സിനിമാ ലോകത്തെ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ ഇറങ്ങുന്നത് നന്നേ വിരളമായാണ്. അത്തരം ചിത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് അതിലും വിരളമായി മാത്രമാണ്. നൂറു ശതമാനം കച്ചവടം ലക്ഷ്യമാക്കി ചിത്രമെടുക്കുന്ന മലയാള സിനിമാ മേഖലയില്‍ എന്ത് സാമൂഹിക പ്രതിബദ്ധയാണിഷ്ടാ എന്നാരെങ്കിലും ചോദിച്ചാല്‍, സംഭവം സത്യമല്ലേ എന്നു ചിന്തിക്കുവാനെ നമുക്കു കഴിയൂ. മുഖ്യധാരാ സിനിമയിലെ പ്രഗല്‍ഭരായ സംവിധായകര്‍ പോലും സ്വന്തം പാറ്റേണില്‍ നിന്നും വ്യതിചലിക്കാതെ, മനുഷ്യരെ ബുദ്ധിമുട്ടിക്കുന്ന കാഴ്ച നാം കാണുവാന്‍ തുടങ്ങിയിട്ടു കാലമേറെയായി. സാമൂഹിക [...]
February 15th, 2011 | Posted in സിനിമ നിരൂപണം | Read More »
രചന : ജയകൃഷ്ണന്‍ .ടി.യു. കുറച്ചു കാലം മുന്നെ, മലയാള സിനിമയില്‍ ക്യാമറയ്ക്കു മുന്നിലും പിറകിലുമുള്ള പ്രമുഖര്‍ അണിനിരന്ന ഒരു സിനിമാധിഷ്ഠിത ടോക്ക് ഷോയില്‍ പൊതുവായി ഉയര്‍ന്നു വന്ന ഒരു വാദമായിരുന്നു, മലയാളത്തില്‍ മികച്ച കഥകളുടെ അഭാവവും, സംവിധായകര്‍ പരീക്ഷണങ്ങള്‍ക്കു മുതിരാത്തതുമാണ് മലയാള സിനിമയുടെ പ്രതിസന്ധിയെന്ന്. എന്നാല്‍ ആ മേഖലയിലേക്ക് വിപ്ലവകരമായ ഒരു മാറ്റവുമായി കടന്നു വന്ന ചിത്രമായിരുന്നു രഞ്ജിത് ശങ്കറൊരുക്കിയ പാസഞ്ചര്‍. അതിനു ശേഷം, പ്രമുഖരായ സംവിധായകര്‍ തങ്ങളുടെ സ്ഥിരം ശൈലിയില്‍ ചടഞ്ഞുകൂടിയിരുന്നപ്പോള്‍, പുതുമുഖ സംവിധായകര്‍ [...]
January 15th, 2011 | Posted in സിനിമ നിരൂപണം | Read More »
രചന : ജയകൃഷ്ണന്‍ .ടി.യു. മലയാള ചലച്ചിത്ര ശാഖയെ സംബന്ധിച്ച്, വളരെ നല്ല ഒരു വര്‍ഷമാണ് കടന്നു പോയത്. ഏകദേശം 88 മലയാള ചിത്രങ്ങളും, പത്തോളം മൊഴിമാറ്റം ചെയ്യപ്പെട്ട അന്യഭാഷ ചിത്രങ്ങളുമടക്കം ഏകദേശം 100 സിനിമകളാണ് പോയ വര്‍ഷം പുറത്തിറങ്ങിയത്. മലയാള സിനിമയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന ഒന്നാണ് ഈ സ്ഥിതി വിവരക്കണക്കുകള്‍ . കലാമൂല്യമുള്ള ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി എത്തിയ ഈ വര്‍ഷം, മെഗാ ഹിറ്റുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഒട്ടേറെ പുതുമുഖ സംവിധായകര്‍ കടന്നു വന്നപ്പോള്‍ [...]
January 15th, 2011 | Posted in സിനിമ നിരൂപണം | Read More »
അടുത്തിടെ ഒരു സിനിമാ സംബന്ധമായ ഫോറത്തില്‍ തിരയുമ്പോഴാണ്, നിശ്ചല ഛായാഗ്രാഹകനായ മാര്‍ട്ടിന്‍ പ്രാക്കാട്ട് സംവിധായകനാവുന്ന ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രത്തെക്കുറിച്ച് വായിക്കുന്നത്. ഛായാഗ്രാഹകന്മാര്‍ സംവിധാനരംഗത്തേക്ക് കടന്നു വരുന്നത് സാധാരണമായ ഈ കാലഘട്ടത്തില്‍ ഒരു നിശ്ചല ഛായാഗ്രാഹകന്‍ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത് അസാധാരണമാണ്. ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും, നായിക കന്നഡ നടി ശ്രുതി രാമകൃഷ്ണനുമാണ്. ബിഗ് സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ നൗഷാദാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത് നായരുടെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍ തന്നെയാണ്. സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത് മാര്‍ട്ടിന്‍-ബിപിന്‍ [...]
December 16th, 2010 | Posted in സിനിമ നിരൂപണം | Read More »