Home » ജന്മദിനം You are browsing entries filed in “ജന്മദിനം”

തൊട്ടതെല്ലാം പൊന്നാക്കിയ എഴുത്തുക്കാരന്‍

നാലപ്പാട്ട് നാരായണമേനോന്‍ എന്ന എഴുത്തുക്കാരനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ ജന്മദിനമാസം തന്നെ തെരഞ്ഞെടുക്കാന്‍ കാരണം മലയാളിയുടെ ഭാവുകത്വത്തിന് വികാസം പകര്‍ന്ന എഴുത്തുകാരനായിരുന്നു എന്ന ഒറ്റ കാരണത്താല്‍ തന്നെയാണ്‌.വളരെ കുറച്ചേ എഴുതിയിട്ടുവെങ്കിലും മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന് വളരെ വലിയൊരു സ്ഥാനമാണുള്ളത്. ഒക്ടോബര്‍ ഏഴ് അദ്ദേഹത്തിന്റെ ജന്മദിവസമായിരുന്നല്ലോ.വിവര്‍ത്തനം വലിയ ഒരു സാംസ്കാരികദൗത്യമായി മാറ്റുക. കവിതാ രചനയില്‍ പുതിയ അനുവാചകലോകത്തെ സൃഷ്ടിക്കുക. ആര്‍ഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികള്‍ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കല്പം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരയണമേനോന്‍. [...]

October 18th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

പോപ്പ് സംഗീതത്തിലെ രാജാവ്

അമേരിക്കന്‍ സംഗീതജ്ഞ്നായ മൈക്കിള്‍ ജാക്സണ്‍ എന്ന മൈക്കിള്‍ ജോസഫ് ജാക്സണ്‍ 1958 ഓഗസ്റ്റ് 29ന് ജാക്സണ്‍ കുടുംബത്തിലെ ഏഴാമത്തെ കുഞ്ഞായാണ് ജനിച്ചത്.പതിനൊന്നാം വയസില്‍ സഹോദരന്മാരോടൊത്ത് ആരംഭിച്ച ദ ജാക്സണ്‍ 5 ദി ജാക്സണ്‍സ് എന്ന സംഗീത ട്രൂപ്പിലൂടെ സംഗീത ലോകത്തിലേക്ക് അരങ്ങേറ്റം നടത്തിയ ഇദ്ദേഹം 1970-കളുടെ അവസാനത്തോടെ ജനപ്രീയ സംഗീത രംഗത്തെ ഒരു പ്രധാന ഘടകമായിമാറി. 1972 മുതല്‍ ജാക്സണ്‍ സോളോ പാടുവാന്‍ ആരംഭിച്ച ഇദ്ദേഹം അധികം വൈകാതെതന്നെ ഒരു പോപ് താരമായി മാറി ഒപ്പം “പോപ്പ് [...]

September 4th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍,സംഗീതം | Read More »

ചെമ്പൈയുടെ സ്വന്തം ഭാഗവതര്‍

1896 സെപ്റ്റമ്പര്‍ 14ന്‌ ചെമ്പൈ ഗ്രാമത്തില്‍ അനന്ത ഭാഗവതരുടെയും പാര്‍വതി അമ്മാളിന്റെയും മകനായി വൈദ്യനാഥ ഭാഗവതര്‍ ജനിച്ചു. “താനം” ആലാപനത്തില്‍ പ്രസിദ്ധനായ “ഘനചക്രതാനം” സുബ്ബയ്യയുടെ കുടുമ്പമായിരുന്നു അത്‌. മൂന്നു വയസ്സു മുതല്‍ ഇദ്ദേഹവും അനുജന്‍ സുബ്രഹ്മണ്യന്‍ എന്ന ചുപ്പമണി ഭാഗവതരും സംഗീതം അഭ്യസിക്കുവാന്‍ തുടങ്ങി. 1904 ചെമ്പൈ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഗീതത്തില്‍ വൈദ്യനാഥന്റെയും, അനുജന്റെയും അരങ്ങേറ്റം നടന്നത്‌. 1907ല്‍ വൈക്കത്തഷ്ടമിക്ക്‌ ചെമ്പൈയും സഹോദരനും ആദ്യമായി കച്ചേരി അവതരിപ്പിച്ചു.അച്ചന്‍ അനന്ത ഭാഗവതരായിരുന്നു അന്ന് വയലിന്‍ വായിച്ചത്‌. ദക്ഷിണേന്ത്യയിലെ [...]

September 4th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍,സംഗീതം | Read More »

ഒരു ജാതി ഒരു മതം ഒരു ദൈവം!

രചന : ഹരി മതിലകം അന്ധവിശാസങ്ങളുടെയും അനാചാരങ്ങളുടെയും ഇരുളടഞ്ഞ ഇടനാഴിയിൽ നിന്ന് ധാർമ്മികതയുടെ വിശാലവീഥിയിലേക്ക് നമ്മെ ആനയിച്ച ആത്മീയാചാര്യനും മനുഷ്യനെ മനുഷ്യനില്നിന്നും വേർതിരിച്ച് കറ്റിയ നീചവ്യ്വസ്ഥിതിക്കെതിരെ ശാന്തമായി പോരാടിവിജയിച്ച യുഗപ്രഭാവനായ ശ്രീനാരായാണഗുരു ദേവന്റെ ജയന്തി ആഘോഷം കേരളമൊട്ടാകെ സെപ്തംബർ 11 ഞായറാഴ്ച്ച ആഘോഷിക്കുകയാണു മനുഷ്യൻ പരസ്പരം മതത്തിന്റെയും ജാതിയുടെയും പേരിൽ വാളോങ്ങിനില്ക്കുന്ന ഈ കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ദർശനങ്ങൾക്ക് പ്രസക്തി ഏറികൊണ്ടിരിക്കുകയാണ് സമൂഹത്തിലെ തിന്മകൾക്കെതിരെ എന്നും പോരാടിയ അദ്ദേഹം തിരുവനന്തപുരത്തു നിന്ന് പന്ത്രണ്ടു കി.മി. വടക്ക് സ്ഥി ചെയ്യുന്ന [...]

September 4th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

ത്യാഗത്തിന്റെ അമ്മ

ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു എന്ന മദര്‍തെരേസ 1910 ഓഗസ്റ്റ് 26- ആം തിയതി ഇപ്പോള്‍ മാസിഡോണ എന്നറിയപ്പെടുന്നതും പണ്ട് ഓട്ടമന്‍സാമ്രാജ്യത്തിലെ കൊസവോ പ്രവിശ്യയിലുള്‍പ്പെട്ടതുമായ ഉസ്കബ്ക്കില്‍ജനിച്ചു. അച്ഛന്‍നിക്കൊളെ വടക്കന്‍അല്‍ബേനിയക്കാരനും അമ്മ ദ്രനാഫിലെ ഗ്യാക്കോവെയിക്കാരിയുമായിരുന്നു.ആഗ്നസിന് എട്ടു വയസുമാത്രമുള്ളപ്പോള്‍അച്ഛന്‍മരിച്ചു. ബാല്യകാലത്ത് മിഷണറിമാരുടെയും മറ്റും സേവനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കഥകള്‍കേള്‍ക്കുമായിരുന്ന ആഗ്നസ് പന്ത്രണ്ടാം വയസില്‍സന്യാസിനി ആകാന്‍തീരുമാനിച്ചുറച്ചിരുന്നു. പതിനെട്ടാം വയസില്‍വീടുവിട്ട ആഗ്നസ് സിസ്റ്റേഴ്സ് ഓഫ് ലൊറേറ്റോ എന്ന സന്യാസിനീസഭയില്‍ചേര്‍ന്നു. അയര്‍ലണ്ടിലുള്ള ലൊറേറ്റോ ആശ്രമത്തില്‍ഇംഗ്ലീഷ് പഠനത്തിനായി അയക്കപ്പെട്ടു. 1929-ല്‍ഇന്ത്യയിലെത്തിയ അവര്‍ഡാര്‍ജിലിങ്ങില്‍ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തില്‍അര്‍ത്ഥിനിയായി കഴിഞ്ഞു. 1931 മേയ് 24-നു [...]

August 1st, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

സാഹിത്യസൃഷ്ടികളുടെ ശില്പി

മുഹമ്മദ് സഗീർ പണ്ടാരത്തിൽ മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം സാഹിത്യസൃഷ്ടികളുടെ ശില്പിയായ എം.ടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന മാടത്ത് തെക്കെപ്പാട്ട് വാസുദേവന്‍നായര്‍ അദ്ധ്യാപകന്‍, പത്രാധിപര്‍ , കഥാകൃത്ത്‌, നോവലിസ്റ്റ്‌, തിരക്കഥാകൃത്ത്‌, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനാണ്‌. വളളുവനാട് എന്ന ഇന്നത്തെ പൊന്നാനിയിലെ കൂടല്ലൂരില്‍ 1933 ജൂലായ്‌ 15 നു‌ ജനിച്ചു. കുമരനെല്ലൂര്‍ ഹൈസ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം കഴിച്ചതിനു ശേഷം പാലക്കാട്‌ വിക്ടോറിയ കോളേജില്‍ നിന്ന്‌ 1953-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന്റെ അച്ഛന്‍ പുന്നയൂര്‍ക്കുളത്തുകാരന്നായ [...]

July 14th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

ആധുനിക തലമുറയിലെ ശ്രദ്ധേയനായ കഥാകാരന്‍

മുഹമ്മദ് സഗീർ പണ്ടാരത്തിൽ കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്ന പ്രദേശത്ത് 1954 ജൂലൈ 7ന്‌ പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി അക്ബര്‍ കക്കട്ടില്‍ ജനിച്ചു. മടപ്പള്ളി ഗവ. കോളേജില്‍ നിന്ന് ബിരുദവും എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് മലയാളസാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് ബി എഡ് നേടുകയും വട്ടോളി നാഷണല്‍ ഹൈസ്കൂളില്‍ അധ്യാപനവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു.കഴിഞ്ഞ അദ്ധ്യായന വര്‍ഷത്തില്‍ ഇദേഹം അദ്ധ്യാപകപണിയില്‍ നിന്നും വിരമിച്ചു. കേന്ദ്ര സാഹിത്യ അക്കാദമിയുടെ [...]

July 14th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

അമ്പത്തിരണ്ടിന്റെ നിറവില്‍ ഈ മഹാപ്രതിഭ

രചന : മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ വിശ്വനാഥന്‍ നായരുടേയും ശാന്താകുമാരിയുടേയും പുത്രനായി 1960, മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരില്‍ ജനനം. മോഹന്‍ ലാലിന്‍റെ അച്ഛന്‍ കേരള സെക്രടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നതുകൊണ്ട് തിരുവനന്തപുരത്തുള്ള മുടവന്മുകള്‍ എന്ന സ്ഥലത്തായിരുന്നു മോഹന്‍ലാലിന്‍റെ കുട്ടിക്കാലം. മുടവന്മുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹന്‍ലാല്‍ തന്‍റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദര്‍ശന്‍, എം. ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ അദ്ധേഹത്തിന്‍റെ സഹപാഠികള്‍ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ മോഡല്‍ സ്കൂളിലാണ് മോഹന്‍ [...]

June 7th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

ജീവിത യാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിച്ച കവി

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. 1911 മെയ്‌ 21 ന് എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു.സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതി അമ്മയെ വിവാഹം ചെയ്തു, രണ്ട്‌ ആണ്‍മക്കള്‍ , ശ്രീകുമാര്‍ , വിജയകുമാര്‍ . 1966-ല്‍ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകനായാണ്‌ വിരമിച്ചത്‌. മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട്‌ സ്പര്‍ശിച്ച കവിയാണ്‌ വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന [...]

May 3rd, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

ഹാ, പുഷ്പമേ , അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നു നീ…..

മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ “ഹാ, പുഷ്പമേ, അധികതുംഗപദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞികണക്കയേ! നീ ശ്രീഭൂവിലസ്ഥിര-അസംശയം-ഇന്നു നിന്റെ- യാഭൂതിയെങ്ങു പുനരിങ്ങു കിടപ്പിതോര്‍ത്താല്‍” വീണപൂവ് എന്ന ഖണ്ഡകാവ്യത്തിന്റെ രചയിതാവായ കുമാരനാശാന്‍, 1873 ഏപ്രില്‍ 12-ന്‌ ചിറയിന്‍കീഴ്‌ താലൂക്കില്‍പെട്ട കായിക്കര ഗ്രാമത്തിലെ തൊമ്മന്‍വിളാകം വീട്ടില്‍ നാരായണന്‍ പെരുങ്ങാടിയുടെയും കാളിയമ്മയുടെയും മകനായി ജനിച്ചു കുമാരനാശാന്റെ അച്ചന്‍ നാരായണന്‍ മലയാളത്തിലും തമിഴിലും നിപുണനായിരുന്നു. മലയാളത്തില്‍ കീര്‍ത്തനങ്ങള്‍ രചിക്കുകയും അവ മനോഹരമായി ചൊല്ലുകയും ചെയ്യുമായിരുന്നു. അമ്മക്ക് പുരാണേതിഹാസങ്ങളിലൊക്കെ തികഞ്ഞ അവഗാഹമുണ്ടായിരുന്നെങ്കിലും,  അവരൊരു കുടുംബിനിയായിരുന്നു. ആശാനു 7 വയസ്സായപ്പോള്‍ [...]

April 7th, 2011 | Posted in ജന്മദിനം,ലേഖനങ്ങള്‍ | Read More »

സന്ദര്‍ശക കുറിപ്പ്