Home » ആദരാഞ്ജലി
You are browsing entries filed in “ആദരാഞ്ജലി”
1934 ഓഗസ്റ്റ് 14നായിരുന്നു എകലവ്യൻ എന്ന കെ.എം.മാത്യവിന്റെ ജനനം. കുട്ടിക്കാലം മുതലേ വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്ന കൊള്ളന്നൂര്‍ വീട്ടില്‍ കെ.എം. മാത്യു 1953ല്‍ ക്ളാര്‍ക്കായാണു പട്ടാള ജീവിതം ആരംഭിച്ചത്.ഇതോടെയായിരുന്നു എഴുത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നത്. ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തതിന്റെ സ്മരണകളും ഏകലവ്യന്റെ എഴുത്തില്‍ നിറഞ്ഞുനിന്നിരുന്നു. എഴുത്തിനു വിലക്കുള്ള ക്യാംപുകളിലെ അരണ്ട വെളിച്ചത്തിലും മാത്യുവിന്റെ പേനത്തുമ്പില്‍ അനുഭവങ്ങള്‍ അക്ഷരങ്ങളായി. പട്ടാളത്തില്‍ ജോലിയിലിരിക്കെ എഴുതാന്‍ വിലക്കുള്ളതിനാല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ അവയെല്ലാം ഏകലവ്യന്‍ എന്ന തൂലികാനാമത്തില്‍ സാഹിത്യ ചക്രവാളത്തിലും വെളിച്ചം കണ്ടു. ഏകലവ്യന്‍ [...]
May 10th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »
നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു ദാമോദരന്‍ മാഷ്. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ് യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി – [...]
April 8th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »
ജോസ് പ്രകാശ്, ആ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കടന്നു വരുന്നത് , കോട്ടും സ്യൂട്ടുമിട്ട്, കൂളിംഗ് ഗ്ലാസും വച്ച്, പൈപ്പ് സിഗാറും കത്തിച്ചു, ചുണ്ടില്‍ ഒരു ചെറു പുഞ്ചിരിയുമായി, “ഹലോ മിസ്ടര്‍ പെരേര“ എന്ന് പറഞ്ഞു വരുന്ന വില്ലന്‍ കഥാപാത്രമാണ്. 70 -80 കാലഘട്ടങ്ങളില്‍ ഒട്ടു മിക്ക വാണീജ്യ സിനിമകളുടെയും അവിഭാജ്യ ഘടകമായി മാറിയ കഥാപാത്രമായിരുന്നു ഈ വില്ലന്‍. ദുഷ്ടനായ ഗുണ്ടാ തലവനായും, വിദേശ രാജ്യങ്ങളില്‍ കള്ളകടത്ത് നടത്തുന്ന അധോലോക നായകാനായും, ഒറ്റുകാരെ മുതലകള്‍ക്ക് കൊടുക്കുന്ന [...]
April 8th, 2012 | Posted in ആദരാഞ്ജലി,ലേഖനങ്ങള്‍ | Read More »
പ്രമുഖ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായ സുകുമാർ അഴിക്കോട് നമ്മിൽ നിന്നും പിരിഞ്ഞു പോയിരിക്കുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഒമ്പതാം തീയതി മുതല്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് (ചൊവ്വാഴ്ച ) രാവിലെ 6.40ന് നമ്മെ വിട്ടു പിരിഞ്ഞത്. 86 വയസായിരുന്ന ഇദ്ദേഹത്തിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. അവിവാഹിതനായ ഇദ്ദേഹം 1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് [...]
January 25th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »
രചന : മുഹമ്മദ് സഗീർ പണ്ടാരത്തിൽ പാതിരാപ്പുള്ളുണര്‍ത്തി മോഹം കൊള്ളിച്ച പാട്ടൂകൾ മലയാളികൾക്ക് സമ്മാനിച്ച ജോൺസൺ മാസ്റ്റർ ഇനി നമുക്ക് സംഗിതമൊരുക്കില്ല. സംഗീതകുടുംബത്തിൽ ,1953 മാർച്ച് 26 ആം തിയതി തൃശ്ശൂരിലെ നെല്ലികുന്നിൽ ആൻറണിയുടെയും മേരിയുടെയും മകനായ് ജനിച്ച ഇദ്ദേഹം മലയാളത്തിലെ ജോൺ വില്ല്യംസ് എന്നാണ് അറിയപ്പെട്ടിരുന്നത്. ഇദ്ദേഹം ചെറുപ്പത്തിലേ സംഗീതത്തോട് വലിയ കമ്പക്കാരനായിരുന്ന ഇദ്ദേഹം നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ ക്വയറില്‍ പാട്ടുകാരനായിരുന്നു.ക്വയറിലെ സീനിയര്‍ ആയ വി സി ജോര്‍ജ് ആയിരുന്നു ആദ്യ ഗുരുസ്ഥാനീയന്‍ . [...]
September 4th, 2011 | Posted in ആദരാഞ്ജലി,ലേഖനങ്ങള്‍,സംഗീതം | Read More »
മലയാള സിനിമയില്‍ അമ്മ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രശസ്ത നടി ആറന്‍മുള പൊന്നമ്മ നമ്മില്‍ നിന്ന് വിടവാങ്ങി.തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ഫെബ്രുവരി 21 ആം തിയതി വൈകീട്ടായിരുന്നു അന്ത്യം. ഈ മാസം രണ്ടിനാണ് അവരെ ശാരീരിക അവശതകളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞയാഴ്ച അവരെ ശസ്ത്രക്രിയകക്ക് വിധേയമാക്കിയിരുന്നു. മരിക്കുമ്പോള്‍ 97 വയസായിരുന്നു.നടന്‍ സുരേഷ് ഗോപിയുടെ ഭാര്യ രാധികയുടെ അമ്മൂമ്മയാണ്. സുരേഷ് ഗോപിയുടെ കൂടെയാണ് താമസിച്ചുവന്നിരുന്നത്. എം.പി.പൊന്നമ്മയെന്ന ആറന്മുള്ള പെന്നമ്മ 1914 മാര്‍ച്ച് 22ന് മേലേടത്ത് കേശവപിള്ളയുടേയും [...]
February 24th, 2011 | Posted in ആദരാഞ്ജലി | Read More »
നിലമ്പൂർ സയ്യിദ് അബ്ദുല്‍ജമീല്‍ എന്ന എസ്.എ. ജമീല്‍ നമ്മിൽ നിന്ന് വിടവാങ്ങി. ഹൃദയാഘാതം മൂലം ഫെബ്രുവരി അഞ്ചാം തിയതി രാത്രി 12 മണിയോടെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. ചന്തക്കുന്നിലെ വീട്ടില്‍വെച്ച് പതിനൊന്നരയോടെ നെഞ്ചുവേദന അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തിച്ചയുടനെയാണ് മരണം സംഭവിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും ഹോമിയോ ഭിഷഗ്വരനുമായിരുന്ന സയ്യിദ് മുഹമ്മദ് ജലാലുദ്ദീന്‍ എന്ന എസ്.എം.ജെ മൗലാനായുടെയും തഞ്ചാവൂര്‍ സ്വദേശി ആയിശാബിയുടെ മകനായി ജനിച്ച ഇദ്ദേഹം മലയാളികൾക്ക് ഏറെ പരിചിതനാവുന്നത് കത്ത് പാട്ടുകളിലൂടെയാണ്.പ്രവാസ ജീവിതത്തിന്റെ വൈകാരിക [...]
February 5th, 2011 | Posted in ആദരാഞ്ജലി,സംഗീതം | Read More »
മലയാള ചലച്ചിത്രലോകത്തില്‍ ഒട്ടേറെ ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ മച്ചാന്‍ വര്‍ഗ്ഗീസ് അന്തരിച്ചു. ഇന്ന് (ഫെബ്രുവരി മൂന്ന് വ്യാഴാഴ്ച) വൈകിട്ട് നാലരയോടെ കോഴിക്കോട്ടെ സ്വകാര്യആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹം ഈ ലോകത്തോട് വിട ചൊല്ലി പിരിഞ്ഞത്. അര്‍ബുദബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തീര്‍ത്തും വഷളായിരുന്നു. കഴിഞ്ഞ വര്‍ഷാവസാനം എംഎ നിഷാദ് സംവിധാനം ചെയ്ത ബെസ്റ്റ് ഓഫ് ലക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. ബോംബെ മിഠായി ആണ് പുറത്തിറങ്ങാനുള്ള ചിത്രം. തൊണ്ണൂറുകളുടെ അവസാനം [...]
February 3rd, 2011 | Posted in ആദരാഞ്ജലി | Read More »
കേരളത്തിന്റെ സ്വന്തം ലീഡര്‍ യാത്രയായി …കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രേസ്സിന്റെ സമുന്നതനേതാവും ,സ്വതന്ത്ര സമരസേനാനിയും ,മുന്‍ കേരളാ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചു..2010 ഡിസംബർ 23 നു വ്യാഴാഴ്ച തിരുവനന്തപുരത്ത് അനനന്തപുരി ആശുപത്രിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചേ കാലോടെയാണ് ലീഡര്‍ വിടവാങ്ങിയത്..1918 ജൂലൈ 5-ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരിലെ ചിറക്കലിലാണ് അദ്ദേഹം ജനിച്ചത്.സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശനം. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ [...]
December 23rd, 2010 | Posted in ആദരാഞ്ജലി | Read More »