Home » ഓര്‍മ്മ You are browsing entries filed in “ഓര്‍മ്മ”

ഏകനായി ഏകലവ്യന്‍ മടങ്ങി.

1934 ഓഗസ്റ്റ് 14നായിരുന്നു എകലവ്യൻ എന്ന കെ.എം.മാത്യവിന്റെ ജനനം. കുട്ടിക്കാലം മുതലേ വായനയുടെയും എഴുത്തിന്റെയും ലോകത്തായിരുന്ന കൊള്ളന്നൂര്‍ വീട്ടില്‍ കെ.എം. മാത്യു 1953ല്‍ ക്ളാര്‍ക്കായാണു പട്ടാള ജീവിതം ആരംഭിച്ചത്.ഇതോടെയായിരുന്നു എഴുത്തിന്റെ വാതായനങ്ങള്‍ തുറക്കുന്നത്. ഇന്ത്യ-പാക് യുദ്ധത്തില്‍ പങ്കെടുത്തതിന്റെ സ്മരണകളും ഏകലവ്യന്റെ എഴുത്തില്‍ നിറഞ്ഞുനിന്നിരുന്നു. എഴുത്തിനു വിലക്കുള്ള ക്യാംപുകളിലെ അരണ്ട വെളിച്ചത്തിലും മാത്യുവിന്റെ പേനത്തുമ്പില്‍ അനുഭവങ്ങള്‍ അക്ഷരങ്ങളായി. പട്ടാളത്തില്‍ ജോലിയിലിരിക്കെ എഴുതാന്‍ വിലക്കുള്ളതിനാല്‍ ഉദ്യോഗസ്ഥരെ അറിയിക്കാതെ അവയെല്ലാം ഏകലവ്യന്‍ എന്ന തൂലികാനാമത്തില്‍ സാഹിത്യ ചക്രവാളത്തിലും വെളിച്ചം കണ്ടു. ഏകലവ്യന്‍ [...]

May 10th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

ഒരു കാലഘട്ടത്തിന്റെ തിരകഥകൃത്ത്

നെടുനീളന്‍ ഡയലോഗുകള്‍ ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക്‌ സുപരിചിതമാണ്. നമ്മുടെ സൂപ്പര്‍ സ്റ്റാറുകളുടെ ചിത്രങ്ങളില്‍ ഇതിന്നൊരു അവിഭാജ്യ ഘടകവുമാണ്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്നേ കുറിക്കു കൊള്ളുന്ന ഡയലോഗുകള്‍ മലയാളത്തിലെ നായകന്മാരുടെ മുഖമുദ്രയാക്കി മാറിയത് ടി.ദാമോദരന്‍ എന്ന ദാമോദരന്‍ മാഷിന്‍റെ തിരക്കഥകളിലൂടെയാണ്‌. പുരുഷത്വത്തിന്റെ മൂര്‍ത്തി ഭാവങ്ങളായ കഥാപാത്രങ്ങള്‍ക്ക് ജന്മം കൊടുത്ത തിരക്കഥകൃത്തായിരുന്നു ദാമോദരന്‍ മാഷ്‌. മലയാളസിനിമയില്‍ പുത്തന്‍ പ്രവണതകള്‍ക്ക് തുടക്കംകുറിച്ചത് ദാമോദരന്‍ മാഷ്‌ യുഗത്തോടെയാണ്. ആളുകളെ തീയേറ്റരുകളിലേക്ക് കൊണ്ടെത്തിക്കുന്ന ചിത്രങ്ങളായിരുന്നു ദാമോദരന്‍ മാഷിന്റേത്. ഒരു കാലത്ത് ഐ.വി ശശി – [...]

April 8th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

പ്രഭാഷണകലയുടെ ഭീഷ്മാചര്യനു് അന്ത്യപ്രണാമം…..

പ്രമുഖ സാഹിത്യവിമർശകനും വാഗ്മിയും വിദ്യാഭ്യാസചിന്തകനുമായ സുകുമാർ അഴിക്കോട് നമ്മിൽ നിന്നും പിരിഞ്ഞു പോയിരിക്കുന്നു.അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഒമ്പതാം തീയതി മുതല്‍ തൃശൂരിലെ അമല ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് (ചൊവ്വാഴ്ച ) രാവിലെ 6.40ന് നമ്മെ വിട്ടു പിരിഞ്ഞത്. 86 വയസായിരുന്ന ഇദ്ദേഹത്തിന്റെ സംസ്കാരം നാളെ ഉച്ചയ്ക്ക് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും. അവിവാഹിതനായ ഇദ്ദേഹം 1986 ല്‍ കോഴിക്കോട് നിന്ന് തൃശൂരിലെ വിയ്യരിലേക്ക് താമസം മാറി. പിന്നീട് തൃശൂരിലെ തന്നെ ഇരവിമംഗലത്ത് പുതിയ വീട് നിര്‍മിച്ച് [...]

January 25th, 2012 | Posted in ആദരാഞ്ജലി,ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

ലോകനായക് ജയപ്രകാശ്

രാജേഷ് .സി.ആര് ഇന്നത്തെ തലമുറ ചോദ്യച്ചേക്കാം ആരാണീ ലോകനായക്? നൂറ്റി ഏഴുവര്ഷം മുമ്പ് ഒരിക്കല് സരയുവും ഗംഗയും തമ്മില് കണ്ടുമുട്ടി.ഇരുവരും പരസ്പരം ആശ്ലേഷിച്ച് സ്വന്തം വേദനകളും യാതനകളും കൈമാറി.തുടര്ന്ന് സരയൂ ഉത്സാഹപൂര്വ്വം ഒരു സന്തോഷവാര്ത്ത പറഞ്ഞുകേള്പ്പിച്ചു. ഈ വിജയദശമിദിവസം നാം ഇരുവരുടേയും പുണ്യസംഗമത്തില് ഒരു പ്രകാശപുഞ്ജം ഉയിരെടുക്കും. ഒരു പുത്തന്ശക്തി ജന്മമെടുക്കും.അതില് ഭഗീരഥന്റെ തപ:ശക്തിയും മര്യാദപുരുഷോത്തമനായ ശ്രീരാമന്റെ ധര്മ്മനിഷ്ഠയും നിറഞ്ഞരിക്കും. ആ ശക്തി ഒരു പുത്തന്ലോകം പടുത്തുയര്ത്തും “എങ്ങനെയുള്ള ലോകം?” “അവിടെ അമ്പരപ്പിക്കുന്ന് കൂട്ടക്കരച്ചിലുകളോ വിലാപങ്ങളൊ ഒന്നും [...]

October 18th, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

കവിതയുടെ മുത്തശ്ശി

1909 ജൂലൈ 19 ന് ചിറ്റഞ്ഞൂര്‍ കോവിലകത്ത് കുഞ്ചുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി ബാലാമണിയമ്മ ജനിച്ചു. കവിയും അമ്മാവനുമായ നാലപ്പാട്ട് നാരായണമേനോന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും വിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് കൂട്ടായി. സ്ത്രീയുടെ അനുഭവങ്ങളും , വേദനകളും ,അമ്മയുടെ വികാരങ്ങളുമാണ് ബാലമണിയമ്മയുടെ കവിതകളില് നിറഞ്ഞുനിന്നിരുന്നത്.മലയാള സാഹിത്യത്തിന്റെ മുത്തശ്ശി എന്നപേരില്‍ അറിയപ്പെട്ടിരുന്ന ബാലാമണിയമ്മ മലയാള സാഹിത്യലോകത്ത് ആദ്യമായി കടന്നു വന്ന വനിതയാണ്. വള്ളത്തോളിന്റെ കവിതകളിലെ കാവ്യ ശൈലിയോടായിരുന്നു ബാലാമണിയമ്മയ്ക്ക് താത്പര്യം. 1928-ല്‍ അവരുടെ പത്തൊമ്പതാം വയസ്സില്‍ മാതൃഭൂമി മാനേജിങ് ഡയറക്ടറും [...]

September 4th, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

നേതാജി സുഭാഷ് ചന്ദ്ര ബോസ്

ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തില്‍ഒരു പ്രധാന നേതാവായിരുന്ന നേതാജി എന്ന സുഭാഷ് ചന്ദ്ര ബോസ് 1897, ജനുവരി 23 ല് കട്ടക്കില്‍ജനിച്ചു. പണ്ട് ബംഗാളിന്റെ ഭാഗമായിരുന്നതും ഇപ്പോള്‍ഒറീസ്സയില്‍ഉള്‍പ്പെട്ടതുമായ കട്ടക്കിലെ പ്രശസ്ഥ വക്കീലായിരുന്ന ജാനകിനാഥ് ബോസായിരുന്നു അച്ചന് അമ്മ പ്രഭാവതിയും. കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. 1920 – ല്‍സ്വാതന്ത്ര്യ സമരത്തില്‍പ്രവര്‍ത്തിക്കാ‍ന്‍വേണ്ടി അദ്ദേഹം സിവില്‍സര്‍വീസ് ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസില്‍ചേര്‍ന്നു. അടുപ്പിച്ച് രണ്ടു തവണ അദ്ദേഹം ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1921- ല്‍വെയില്‍സിലെ രാജകുമാരന്‍ഇന്ത്യ സന്ദര്‍ശിക്കുന്നതിനോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ബഹിഷ്കരിക്കാന്‍ബോസ് ജനങ്ങളോട് ആഹ്വാനം ചെയ്തു അതെത്തുടര്‍ന്ന് [...]

August 1st, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

ക്ലാസിക് ലോകത്തെ മാസ്റ്റര്‍പീസ്

സംവിധായകന്‍,തിരക്കഥാകൃത്ത്,നിര്‍മ്മാതാവ്,കലാസംവിധായകന്‍, ഗാനരചയിതാവ്,സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്ഥനായ ഭരതന്‍ 1947 നവംബര്‍ 14 ആം തിയതി തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് ജനിച്ചത്. നിരവധി ചലച്ചിത്രങ്ങള്‍ നമുക്ക് സമ്മാനിച്ച ഇദ്ദേഹത്തിന്റെ ഭാര്യ നാടക-ചലച്ചിത്രനടിയായ കെ.പി.എ.സി. ലളിത ആണെന്ന് നന്നുക്കെല്ലാവർക്കും അറിയാം അതുപോലെ ചലച്ചിത്രനടനും സംവിധായകനുമായ സിദ്ധാര്‍ത്ഥ് ഒരേഒരു മകനുമാണ് എന്ന് പറയേണ്ടതില്ല. സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍ വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വ ക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് എത്തുന്നത്. പിന്നീട് കുറച്ചു ചിത്രങ്ങളില്‍ [...]

August 1st, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

നാട്യകലയുടെ രാജാവിന്റെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 25ന് പി കൃഷ്ണപിളളയുടെയും, ദേവകിയമ്മയുടെയും മൂത്തമകനായി കൊല്ലം ജില്ലയില്‍ കുടവട്ടൂരാണ് മുരളി ജനിച്ചത്. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്ന് നിയമം പാസായ മുരളി ആരോഗ്യ വകുപ്പില്‍ എല്‍ ഡി ക്ളാര്‍ക്കായി കുറച്ചു നാള്‍ ജോലി നോക്കി. പിന്നീട് യു ഡി ക്ളാര്‍ക്കായി കേരളാ സര്‍വ്വകലാശാലയിലും ജോലി ചെയ്തു. സംവിധായകന്‍ അരവിന്ദന്‍ സംവിധാനം ചെയ്ത ചിദംബരം എന്ന ചിത്രത്തിലൂടെയാണ്‌ അദ്ദേഹം ചലചിത്രലോകത്തേക്ക് കാലെടുത്ത്‌ വെച്ചത്. തുടര്‍ന്ന് അഭിനയിച്ച മീനമാസത്തിലെ സൂര്യന്‍, പഞ്ചാഗ്നി എന്നിവ മുരളിയുടെ അഭിനയ [...]

August 1st, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

കൊച്ചുവാവയുടെ വിയോഗത്തിന്റെ രണ്ടാണ്ട്

1954 മെയ് 20ന് ആദ്യകാല നാടകനടന്‍ എസ്.ജെ. ദേവിന്റെയും നടി കുട്ടിയമ്മയുടെയും മകനായി ചേര്‍ത്തലയില്‍ ജനിച്ച രാജന്‍ പി.ദേവ് സിനിമ നടന്‍, നാടക നടന്‍, നാടകസംവിധായകന്‍, നാടകരചയിതാവ്, ഗാനരചയിതാവ്, നാടകസംഗീതസംവിധായകന്‍, സിനിമാസംവിധായകന്‍ എന്നീ നിലകളില്‍ പ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. മകനെ വളര്‍ത്തി വലുതാക്കി ഒരു പോലീസ് ഓഫീസറാക്കാന്‍ ആ പിതാവ് മോഹിച്ചിരുന്നു. അമ്മയ്ക്കാകട്ടെ മോഹം മകനെ ഡോക്ടറാക്കാനും. രാജന്‍.പി ഈ രണ്ട് വഴിക്കും പോയില്ല. നാടകകമ്പം മൂത്ത് എന്‍.എന്‍.പിളളയോടൊപ്പം കൂടി. നാലുകൊല്ലത്തോളം എന്‍.എന്‍.പിളളയോടൊപ്പം അഭിനയവും സംവിധാനവും [...]

August 1st, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

ജീവിതഗന്ധികളുടെ കൂട്ടുക്കാരന്‍

മുഹമ്മദ് സഗീർ പണ്ടാരത്തിൽ ജീവിതഗന്ധിയായ തിരക്കഥകളിലൂടെ മലയാളചലച്ചിത്രത്തില്‍ കഴിഞ്ഞ ഇരുപതുവര്‍ഷമായി സജീവ സാന്നിധ്യമായിരുന്ന അമ്പഴത്തില്‍ കരുണാകരന്‍ ലോഹിതദാസ്‌ എന്ന എ.കെ. ലോഹിതദാസ് നമ്മോടു വിടപറഞ്ഞിട്ട് ഈ ജൂണ്‍ 28 നു രണ്ട് വര്‍ഷം കഴിഞ്ഞു പോയി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളത്തില്‍ ശക്തമായ തിരക്കഥകളും സിനിമകളും സംഭാവന ചെയ്ത ഇദ്ദേഹം.1955 മേയ് 10-ന് തൃശൂര്‍ ജില്ലയിലെ ചാലക്കുടിയ്‌ക്കടുത്ത്‌ മുരിങ്ങൂരില്‍ ജനിച്ച ഇദ്ദേഹം എറണാകുളം മഹരാജാസില്‍ നിന്നും ബിരുദവും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നു ലാബറട്ടറി ടെക്‌നീഷ്യന്‍ [...]

July 14th, 2011 | Posted in ഓര്‍മ്മ,ലേഖനങ്ങള്‍ | Read More »

സന്ദര്‍ശക കുറിപ്പ്