Home » എഡിറ്റോറിയല്‍
You are browsing entries filed in “എഡിറ്റോറിയല്‍”
മനുഷ്യ ചരിത്രത്തിലെ ഐതിഹാസികമായ സമരത്തിന്‍റെ കഥയാണ് മേയ് ദിനത്തിന് ഓര്‍ക്കാനുള്ളത്. ജോലി സമയം എട്ട് മണിക്കൂറാക്കി നിജപ്പെടുത്താനുള്ള സമരമാണ് മേയ് ദിന ആചരണത്തിന്‍റെ പിന്നിലുള്ളത്. എട്ട് മണിക്കൂര്‍ ജോലിയെന്ന ആവശ്യം നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികള്‍ വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായാണ് ഈ ദിവസം ആഘോഷിക്കുന്നത്.ആഗോളവല്‍ക്കരണവും ഉദാരവത്കരണവും ഓരോ ഗ്രാമത്തിന്റെ കോണിലും മാറുന്ന ലോകക്രമത്തിന്റെ അടയാളങ്ങള്‍ പതിപ്പിക്കുമ്പോഴും തൊഴിലാളികള്‍ക്ക് മെയ് ദിനം ഐതിഹാസിക ദിനം തന്നെ. അമേരിക്കയിലും [...]
May 1st, 2012 | Posted in എഡിറ്റോറിയല്‍,ലേഖനങ്ങള്‍ | Read More »
ആദ്യം വിഷുവിനെ കുറിച്ച് പറയാം.മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ സമ്പല്‍സമൃദ്ധിയുടെ പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍ പുതിയ പ്രദക്ഷിണ വഴിയിലേക്ക് നടന്നു നീങ്ങുന്നു. വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടികൊണ്ട് വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍ . നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍ . ഇനി അല്പം ചരിത്രം പറഞ്ഞോട്ടെ.ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള [...]
April 5th, 2012 | Posted in എഡിറ്റോറിയല്‍,ലേഖനങ്ങള്‍ | Read More »
ഗള്‍ഫിലെ മലയാളികള്‍ക്കിടയില്‍ ആത്മഹത്യകളും അസ്വാഭാവിക മരണങ്ങളും പെരുകുന്നു. ഏറ്റവും പുതിയത് പ്രണയ ദിനത്തില്‍ നവവരന്‍ തൂങ്ങിമരിച്ചതാണ്. തിരുവനന്തപുരം സ്വദേശി ഷിനു പുരുഷോത്തമനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മുല്‍ഖ്വയ്‌വാനിലെ ഇരു സ്വകര്യ കമ്പനിയിൽ മെഷീന്‍ ഓപറേറ്ററായിരുന്ന ഷിനുവിനെ കമ്പനിക്ക് സമീപം താമസിക്കുന്ന സ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.കഴിഞ്ഞ ഡിസംബര്‍ ഏഴിന് വിവാഹിതനായ ഷിനു ജനുവരി 18നാണ് തിരിച്ചത്തെി ജോലിയില്‍ പ്രവേശിച്ചത്. രണ്ടര വര്‍ഷമായി ഷിനു ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ്. എല്ലാവരോടും വളരെ സൗമ്യമായി ഇടപെടുന്ന [...]
February 17th, 2012 | Posted in എഡിറ്റോറിയല്‍,ലേഖനങ്ങള്‍ | Read More »
ഒരു വർഷം കൂടി കടന്നു പോയിരിക്കുന്നു!……… ആശങ്കകളുടെയും ആകുലതകളുടെയും നേട്ടകോട്ടങ്ങളുടെയും പ്രതീക്ഷകളുടെയും നിരാശപ്പെടുത്തലുകളുടെയും നേർചിത്രങ്ങൾ വരച്ചുകാട്ടി 21 ആം നൂറ്റാണ്ടിൽ നിന്നും പതിന്നൊന്നു വർഷങ്ങൾ കൊഴിഞ്ഞുപ്പോയി. ശാന്തിയുടെയും സാഹോദര്യത്തിന്റെയും സമാധാനപൂർവം സഹവർത്തിത്വത്തിന്റെയും ഒരു പുതിയ വർഷത്തിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നന്മ നിറഞ്ഞ ഒരു പുതുവർഷമാകട്ടെ 2012. ഏവർക്കും ആശംസകളോടെ…………..
January 1st, 2012 | Posted in എഡിറ്റോറിയല്‍ | Read More »
ഈ ഇടയായി കേരളത്തിലെ ജനങ്ങൾക്ക് സദാചാരപോലീസ് ചമയാൻ വളരെ ഇഷടമാണ്.ഇത് ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ ഏറേയുമാണ്!. അതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം ഇക്കഴിഞ്ഞ നവംബർ ഒൻപതാം തിയതി ബുധനാഴ്ച പുലര്‍ച്ചെ രണ്ടു മണിക്കായിരുന്നു.കൊടിയത്തൂര്‍ വില്ലേജ് ഓഫീസിന് സമീപം വൈദ്യുതിത്തൂണില്‍ കെട്ടിയിട്ട് ചെറുവാടി ചുള്ളിക്കാപറമ്പ് സ്വദേശി തേലീരി ഷഹീദ് എന്ന ബാവ എന്ന് ഇരുപത്തിയാറുക്കാരനെ ഒരുസംഘം മൃഗീയമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ബന്ധുക്കള്‍ എത്തിയിട്ടുപോലും വിട്ടുകൊടുക്കാതെ രണ്ടു മണിക്കൂറോളം റോഡില്‍ കിടത്തിയത് അക്രമികളുടെ ക്രൂരത വ്യക്തമാക്കുന്നതായിരുന്നു. [...]
November 16th, 2011 | Posted in എഡിറ്റോറിയല്‍,ലേഖനങ്ങള്‍ | Read More »
കരംചന്ദ് ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി 1869 ഒക്ടോബര്‍ 2-ന് ഗുജറാത്തിലെ പോര്ബിന്ദറില്‍ ജനിച്ചു. കരംചന്ദ് നാലു വിവാഹങ്ങള്‍ ചെയ്തിരുന്നു അതിലെ അവസാനത്തെ ഭാര്യയായിരുന്നു പുത്‌ലീബായി. കരംചന്ദ് ഗാന്ധി പോര്ബിന്ദര്‍ വിട്ട് രാജ്‌കോട്ടിലേക്ക് ജോലിക്കായി പോയതിന്നാല്‍ മോഹന്‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിമൂന്നാമത്തെ വയസ്സില്‍ (1881) പോര്ബാന്ദറിലെ വ്യാപാരിയായ ഗോകുല്ദാസ് മകാന്‍ജിയുടെ മകള്‍ കസ്തൂര്ബയെ വിവാഹം കഴിച്ചു. ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാര്ത്ഥിയായിരുന്നില്ല മോഹന്‍ദാസ്. 1887-ലായിരുന്നു മോഹന്‍ദാസ് മെട്രിക്കുലേഷന്‍ പൂര്ത്തിയാക്കിയത്. അതും വളരെ [...]
October 18th, 2011 | Posted in എഡിറ്റോറിയല്‍,ലേഖനങ്ങള്‍ | Read More »
ലോകത്തിന്റെ നാനാഭാഗത്തുമുള്ള കേരളീയര്‍ജാതിമത ഭേദമന്യേ കൊണ്ടാടുന്ന ഓണത്തെ സംബന്ധിച്ച് പല ഐതീഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും പ്രധാന ഐതിഹ്യം മഹാബലിയുടെത് തന്നെയാണ്‍. അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. ദേവന്മാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെഭരണകാലം. അക്കാലത്ത് മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവര്‍ക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തില്‍അസൂയാലുക്കളായ ദേവന്മാര്‍മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ചതി മനസിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു [...]
September 3rd, 2011 | Posted in എഡിറ്റോറിയല്‍ | Read More »
ചീഫ് എഡിറ്റര്‍ നമ്മുടെ രാജ്യത്തിന്‌സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍അവകാശം ലഭിച്ചിട്ട് അറുപത്തിനാല് വര്‍ഷങ്ങള്‍പിന്നിടുന്ന ഈ വേളയില്‍ഇന്ത്യന്‍സ്വാതന്ത്ര്യസമര ഘട്ടങ്ങളിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ് പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ഇന്ത്യയില്‍സ്വാതന്ത്രത്തിനായുള്ള സമരം ആരംഭിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടില്‍സമരം ശക്തി പ്രാപിക്കാന്‍തുടങ്ങി.ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സാമ്രാജ്യവ്യാപനം തുടങ്ങുന്ന കാലത്തായിരുന്നു ഇത് അക്കാലത്ത് ഇന്ത്യയില്‍ബ്രിട്ടന്‍, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍എന്നീ രാജ്യങ്ങളുടെ കോളനിഭരണമായിരുന്നു നടന്നിരുന്നത്.ഇവരുടെ ഭരണത്തിനെതിരെ ഇന്ത്യക്കാര്‍നടത്തിയ ചെറിയ ചെറിയ സമരങ്ങള്‍പിന്നീട് കൂട്ടായി ഇന്ത്യന്‍സ്വാതന്ത്ര്യസമരം എന്ന പേരില്‍അറിയപ്പെട്ടത്. ആദ്യകാലത്ത് ഇന്ത്യന്‍നാഷണല്‍കോണ്‍ഗ്രസ് ആയിരുന്നു സമരങ്ങള്‍ക്ക് നേത്രത്വം നല്‍കിയിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ശ്രീ [...]
August 1st, 2011 | Posted in എഡിറ്റോറിയല്‍ | Read More »
വായനയിലൂടെ മനുഷ്യന്‍ ആര്‍ജിക്കുന്നത് ഉത്തമസുഹൃത്തിനേയും വഴികാട്ടിയേയുമാണ്. മനുഷ്യസഹജമായ വികാരമാണ് വായന. ദുഖിതനെ അത് ആശ്വസിപ്പിക്കുന്നു. ആനന്ദ ഹൃദയനെ കൂടുതല്‍ ആഹ്ളാദചിത്തനാക്കി മാറ്റുന്നു. 1996 മുതലാണ് കേരളാ സര്‍ക്കാര്‍ ജൂണ്‍ 19 വായനാദിനമായി ആചരിക്കാന്‍ തുടങ്ങിയത് അന്ന് തൊട്ട് വിദ്യാഭ്യാസ വകുപ്പും ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിച്ചുവരുന്നുണ്ട്. വായന പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്. വായന ആയുധമാക്കിയായിരുന്നു പുതിയ ചീനയുടെ വളര്‍ച്ച. വായന ജനങ്ങളിലേക്ക് എത്തിക്കാനുണ്ടായ കാലതാമസം നമ്മുടെ നാടിന്റെ വളര്‍ച്ചയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. [...]
July 4th, 2011 | Posted in എഡിറ്റോറിയല്‍ | Read More »
രചന : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ആയിരകണക്കിന് കുരുന്നുകള്‍ അക്ഷരലോകത്തേക്ക് പിച്ചവെക്കുന്ന ഒരു ജൂണ്‍ മാസം കൂടിപിറന്നു .വായന മരിക്കുന്നുവെന്ന മുറവിളി എത്രയോ കാലമായി ഉയരുന്നുണ്ടെങ്കിലും അപ്പോഴൊക്കെ തലമുറകള്‍ അക്ഷരലോകത്ത് അറിവ് തേടിയണഞ്ഞുകൊണ്ടിരിക്കുന്നു.ഗൌരവതരമായ വായനയുടെ ലോകം ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നുവെന്ന തോന്നല്‍ തീര്‍ച്ചയായും പഴയ തലമുറക്കുണ്ടെന്നത് ന്യായം തന്നെ.എങ്കിലും.എങ്കിലും വായനയുടെ താളുകള്‍ അസ്തമിച്ചുവെന്ന് ആകുലപ്പെടേണ്ടതില്ല……വ്യത്യസ്ഥങ്ങളായ രീതികളും ന്യൂതന സങ്കേതങ്ങളും ചിലപ്പോല്‍ അവലംബിച്ചേക്കാമെങ്കിലും എഴുത്തും വായനയും അഭംഗുരം തുടര്‍ന്നു കൊണ്ടേയിരിക്കും. അക്ഷരം അറിവാണ്, അഗ്നിയാണ്, ക്ഷരമല്ലാത്ത അക്ഷരം അനശ്വരം തന്നെ! [...]
June 1st, 2011 | Posted in എഡിറ്റോറിയല്‍ | Read More »