|

മഹാത്മാഗാന്ധി

കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലീബായിയുടേയും മൂന്നു പുത്രന്മാരില്‍ ഇളയവനായി 1869 ഒക്ടോബര്‍ 2-ന്‌ ഗുജറാത്തിലെ പോര്ബിന്ദറില്‍ ജനിച്ചു. കരംചന്ദ് നാലു വിവാഹങ്ങള്‍ ചെയ്തിരുന്നു അതിലെ അവസാനത്തെ ഭാര്യയായിരുന്നു പുത്‌ലീബായി.

കരംചന്ദ്‌ ഗാന്ധി പോര്ബിന്ദര്‍ വിട്ട് രാജ്‌കോട്ടിലേക്ക് ജോലിക്കായി പോയതിന്നാല്‍ മോഹന്‍‍ദാസിന്റെ പ്രാഥമിക വിദ്യാഭ്യാസം രാജ്‌കോട്ടിലായിരുന്നു. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ പതിമൂന്നാമത്തെ വയസ്സില്‍ (1881) പോര്ബാന്ദറിലെ വ്യാപാരിയായ ഗോകുല്ദാസ് മകാന്‍‍ജിയുടെ മകള്‍ കസ്തൂര്ബയെ വിവാഹം കഴിച്ചു.

ചെറുപ്പകലത്ത് അത്രയൊന്നും മിടുക്കനായ വിദ്യാര്ത്ഥിയായിരുന്നില്ല മോഹന്‍‍ദാസ്. 1887-ലായിരുന്നു‍ മോഹന്‍‍ദാസ് മെട്രിക്കുലേഷന്‍ പൂര്ത്തിയാക്കിയത്. അതും വളരെ കഷ്ടപ്പെട്ടാണ് വിജയിച്ചത്. പിന്നീട് ഭവനഗറിലെ കോളേജില്‍ പഠന്നം തുടര്ന്നു . ജ്യേഷ്ഠന്റെ നിര്ബന്ധത്തിനു വഴങ്ങി 1888 സെപ്റ്റംബര്‍ മാസത്തില്‍ നിയമം പഠിക്കാനായി ഇംഗ്ലണ്ടിലേക്ക് പോയി. ലണ്ടനിലെ ഓക്സ്ഫോര്ഡ് യൂണിവേഴ്സിറ്റിയിലാണ് അദ്ദേഹം നിയമം പഠിച്ചത്. 1891-ല്‍ നിയമപഠനം പൂര്ത്തി യാക്കി ഇന്ത്യയില്‍ തിരിച്ചെത്തി.മുംബയിലെ കോടതിയില്‍ അഭിഭാഷക വൃത്തി ആരംഭിച്ചുവെങ്കിലും ആദ്യത്തെ സിറ്റിങ്ങിലെ പരാജയം അദ്ദേഹത്തെ ജോലി അവസാനിപ്പിക്കാന്‍ നിര്ബന്ധിതനാക്കി.

പിന്നീട് ജേഷ്ഠന്റെ നിര്ബന്ധഫലമായി അദ്ദേഹം സേട്ട് അബ്ദുള്ള എന്ന ദക്ഷിണാഫ്രിക്കന്‍ വ്യാപരിയുടെ കമ്പനിയുടെ വക്കീല്‍ ജോലി ഏറ്റെടുത്തു. 1893-ല്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ നറ്റാളില്‍ എത്തി.

ഒരിക്കല്‍ വെള്ളക്കാര്ക്ക് മാത്രം സഞ്ചരിക്കാവുന്ന എ-ക്ലാസ് കൂപ്പയില്‍ യാത്രചെയ്തതിന് ഗാന്ധിയെ മര്ദ്ദി്ക്കുകയും വഴിയില്‍ ഇറക്കി വിടുകയും ചെയ്തു. തുടര്ന്ന താഴ്ന്ന ക്ലാസില്‍ യാത്ര തുടര്ന്ന അദ്ദേഹത്തെ തീവണ്ടിയുടെ ഗാര്‍ഡ് ഒരു വെള്ളക്കാരന് സ്ഥലം കൊടുക്കാഞ്ഞതിന് തല്ലി. ഈ സംഭവത്തിനുശേഷം ഗാന്ധിയുടെ ഇത്തരം അനാചാരങ്ങള്കെതിരെ പ്രവര്ത്തിക്കാന്‍ തീരുമാനിച്ചു.

പ്രിട്ടോറിയയിലെ തയ്യബ് ഹാജി ഖാന്‍ മുഹമ്മദ് എന്ന ഇന്ത്യാക്കാരനായ വ്യാപാരിയുടെ സഹകരണത്തോടെ അവിടത്തെ ഇന്ത്യാക്കരുടെ ഒരു യോഗം വിളിച്ചു കൂട്ടി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാര്‍ അനുഭവിക്കുന്ന കഷ്ടതകള്ക്കെതിരെ അദ്ദേഹം സംസാരിച്ചു. ഗാന്ധിയുടെ ആദ്യത്തെ പൊതുപ്രസംഗം അതായിരുന്നു. ഇന്ത്യാക്കാരുടെ വിദ്യാഭ്യാസമില്ലാത്തതാണ്‍ ഇതിനു കാരണം എന്ന് നിഗമനത്തില്‍ അവ പരിഹരിക്കാനുള്ള നടപടികളുടെ ഭാഗമായി അദ്ദേഹം രാഷ്ട്രീയ പ്രവര്ത്തിനത്തിലെക്ക് ഇറങ്ങി. ഇതിന്റെ ഭാഗമായി നറ്റാള്‍ ഇന്ത്യന്‍ കോണ്ഗ്ര്സ്സ് എന്ന പ്രസ്ഥാനം ആരംഭിച്ചു.

താമസിയാതെ ദക്ഷിണാഫ്രിക്കയില് അദ്ദേഹം ‘ഗാന്ധിജി’ എന്ന് അറിയപ്പെടാന്‍ തുടങ്ങി. 1896-ല്‍ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൊണ്ടുവരാനായി നാട്ടിലേക്ക് ഹ്രസ്വസന്ദര്ശനം നടത്തി. രാജ്‌കോട്ടിലെത്തിയ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരുടെ നില വിവരിച്ചുകൊണ്ട് ലഘുലേഖകളും പത്രപ്രസ്താവകളും ഇറക്കുകയും ചെയ്തു.

കൊല്ക്കത്തയിലെ ദേശീയ കോണ്ഗ്ര്സ്സില്‍ പങ്കെടുക്കുന്നതിനായി 1901 ഡിസംബറില്‍ അദ്ദേഹം ഇന്ത്യയിലെത്തി. 1901 ഡിസംബര്‍ 27 ന് ഡി.എ. വാച്ചയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് കോണ്ഗ്രറസ്സില്‍ അദ്ദേഹം ദക്ഷിണാഫ്രിക്കന്‍ ഇന്ത്യാക്കാരുടെ അവശതകളെക്കുറിച്ച് പ്രമേയം അവതരിപ്പിച്ചു. തുടര്ന്ന് കുറച്ചുകാലം ഗോഖലെയുടെ അതിഥിയായി നിരവധി സ്ഥലങ്ങള്‍ സന്ദര്ശിച്ചശേഷം ഗാന്ധി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചുപോയി.

ഇന്ത്യക്കാര്‍ക്ക് തിരായ കരിനിയമങ്ങള്‍ പിന്‍‍വലിക്കണമെന്ന് അദ്ദേഹം അവിടെ മേയ് 6-നു കൂടിയ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജൂണ്‍ 4-ന് ഗാന്ധി ‘ഇന്ത്യന്‍ ഒപ്പീനിയന്‍‘ എന്ന പത്രം ആരംഭിച്ചു. ആ വര്‍ഷം അവസാനം ഡര്‍ബനില്‍ നിന്ന് 14 മൈല് അകലെ ഫീനിക്സ് എന്ന ആശ്രമം സ്ഥാപിക്കുകയും അങ്ങോട്ട് താമസം മാറ്റുകയും ചെയ്തു.

1906-ല്‍ അദ്ദേഹം ബ്രഹ്മചര്യം ജീവിതവൃതമാക്കി. ഇതിനിടെ നാട്ടിലായിരുന്ന കസ്തൂര്ബായേയും കുട്ടികളേയും വിളിച്ചുവരുത്തി ടോള്സ്റ്റോയ് വിഭാവനം ചെയ്ത രീതിയിലുള്ള ടോള്സ്റ്റോയ് ഫാം സ്ഥാപിച്ചു അതില്‍ മാതൃകാ കൂട്ടുകുടുംബസങ്കല്പം പരീക്ഷിച്ചു നോക്കി.

ട്രാന്വാ‍യുംള്‍ പ്രവിശ്യാ സര്ക്കാചരിനെതിരായി 1907 മാര്ച്ച് 22-ന് ഗാന്ധി സത്യാഗ്രഹസമരം ആരംഭിച്ചു. എല്ലാ ഇന്ത്യക്കാരും വിരലടയാളം പതിച്ച രജിസ്ട്രേഷന്‍ കാര്‍ഡില്‍ എപ്പോഴും സൂക്ഷിക്കണമെന്ന ഏഷ്യാറ്റിക് ലോ അമെന്ഡ്മെന്റ് ഓര്‍ഡിനെന്‍സ് എന്ന ബില്ലിനെതിരായിരുന്നു സത്യാഗ്രഹം.

1908- ജനുവരി 10-ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു രണ്ടു മാസക്കാലത്തേയ്ക്ക് ജയിലിലടച്ചു. എങ്കിലും താമസിയാതെ മോചിപ്പിച്ചു. വീണ്ടും അദ്ദേഹത്തെ 1913 നവംബര്‍ 6-ന് അറസ്റ്റ് ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 25-ന് നറ്റാളില്‍ യോഗം ചേര്ന്നവര്ക്കു നേരെ പോലീസ് വെടിവയ്ക്കുകയും രണ്ടു ഇന്ത്യാക്കാര്‍ മരിക്കുകയും നിരവധിപേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. തുടര്ന്ന് ഗാന്ധിജിയെ ഒന്പതു മാസത്തേയ്ക്ക് ജയിലിലടച്ചു. പുറത്തിറങ്ങിയ ശേഷം അദ്ദേഹം, ഇന്ത്യാക്കാര്‍ താമസിക്കുന്ന പ്രവിശ്യ വിട്ട് പുറത്ത് പോകാന്‍ പാടില്ല എന്ന നിയമത്തിനെതിരായി ട്രാന്വാഇന്തളിലേയ്ക്ക് മാര്ച്ച് നടത്തി. അവരെ അറസ്റ്റ് ചെയ്തപ്പോള്‍ ലഹള പൊട്ടിപ്പുറപ്പെട്ടു. ഇതേതുടര്ന്ന് 1914 ജൂണ്‍ 30-ന് സര്ക്കാര്‍ ഒത്തുതീര്പ്പുകള്‍ക്ക് തയ്യാറായി.

1915 ജനുവരി 9 ന് ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തില്‍ നിന്ന് ഗാന്ധിജിയും വിദ്യാര്ത്ഥികളും ഇന്ഡ്യറയിലേക്ക് തിരിച്ചു. ഇന്ത്യക്കാരെ പറ്റി നേരിട്ട് പഠിക്കാനായി അവര്‍ ഇന്ത്യ മുഴുവനും സഞ്ചരിച്ചു. അന്ന് ഇന്ഡ്യറന്‍ ദേശീയതയുടെ നായകരായിരുന്ന നേതാക്കന്മാരെയെല്ലാം സന്ദര്ശി ച്ചു. ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തില്‍ നിന്നും വന്ന വിദ്യര്ത്ഥിരകളെ രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനിലേയ്ക്ക് ക്ഷണിച്ചു. ഗാന്ധിജിയും ടാഗോറും പരിചയപ്പെടുന്നത് അങ്ങനെയാണ്. ഇത് നീണ്ട സുഹൃദ്ബന്ധത്തിന്റെ തുടക്കമായിരുന്നു. അഹമ്മദാബാദിലെ കൊച്ച്റാബില്‍ 1915 മേയ് 25-ന് അദ്ദേഹം സത്യാഗ്രഹാശ്രമം സ്ഥാപിച്ചു. ജനസേവനത്തിന് ആത്മസമര്പ്പാണം ചെയ്യുന്നവര്‍ അഹിംസ, സത്യം, അസ്തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ നിഷ്ഠയോടെ ആചരിക്കണമെന്ന് ഗാന്ധിജി നിര്ദ്ദേശിച്ചു.

സ്വയം നൂല്‍ നൂറ്റുകൊണ്ട് വസ്ത്രമുണ്ടാക്കുക എന്ന അടിസ്ഥാനത്തിലുള്ള ഖാദി പ്രസ്ഥാനത്തിന് അദ്ദേഹം രൂപം നല്കി . 1917 ഏപ്രില്‍ 16-ന് ചമ്പാരണ്‍‍ ജിലയില്‍ തോട്ടം തൊഴിലാളികളെ ബ്രിട്ടീഷ് കരാര്‍ വ്യവസ്ഥയനുസരിച്ചുള്ള അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കാന്‍ വേണ്ടി നടത്തിയ സമരത്തില്‍ ഗാന്ധി ഇന്ത്യയില്‍ വച്ച് ആദ്യമായി അറസ്റ്റ് വരിച്ചു. പിന്നീട് 1917-1918 കാലത്ത് അദ്ദേഹത്തിന്റെ ശ്രമഫലമായി ഗുജറാത്തിലെ ഘേഡ കര്ഷക സമരം, അഹമ്മദാബാദിലെ തൊഴില്‍ പ്രശ്നം തുടങ്ങിയവ ഒത്തു തീര്പ്പാ ക്കി. 1917 ജൂണില്‍ സത്യാഗ്രഹാശ്രമം സബര്മ്തിയിലേക്ക് മാറ്റി. പിന്നീട് ഇത് സബര്മഹതി ആശ്രമം എന്ന് അറിയപ്പെടാന്‍ തുടങ്ങി.

റൌലക്റ്റ് ആക്ട് എന്ന നിയമത്തിനെതിരെ 1919 മാര്ച്ച് 30-ന് ഹര്ത്താല്‍ ആചരിക്കാന്‍ ഗാന്ധി ആഹ്വാനം ചെയ്തു.നിസ്സഹകരണ സമരം അന്നാണ് തുടങ്ങിയത്. ഹര്ത്താലിന്റെ തിയ്യതി മാറ്റിയെങ്കിലും പലയിടങ്ങളിലും മാര്ച്ച് 30-നു തന്നെ ഹര്ത്താല്‍ ആചരിക്കപ്പെട്ടു. ദില്ലിയില്‍ നടന്ന പോലീസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അങ്ങോട്ടു പോയ ഗാന്ധിയെ നിരോധനാജ്ഞ ലംഘിച്ചു എന്ന പേരില്‍ ഏപ്രില്‍ 10-ന് അറസ്റ്റ് ചെയ്തു. അറ്സ്റ്റില്‍ പ്രതിഷേധിച്ച് ഇന്ത്യയെങ്ങും ഹര്ത്താല്‍ ആചരിക്കപ്പെട്ടു. ഇതിനെത്തുടര്ന്ന് ഏപ്രില്‍ 13-ന് ജാലിയന്‍ വാലാബാഗില്‍ വച്ച് സമരക്കാ‍ര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇതേ തുടര്ന്ന് നിയമ ലംഘന സമരം താല്കാലികമയി ഏപ്രില്‍ 18-ന് നിര്ത്തി വച്ചു.

ഉത്തര്പ്രദേശിലെ ചൌരിചൌരാ എന്ന സ്ഥലത്ത് ജനക്കൂട്ടം രോഷം പൂണ്ട് പോലീസ് സ്റ്റേഷന്‍ ചുട്ടെരിക്കുകയും പോലീസുകാരെ വധിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിര്ത്തി . ബ്രിട്ടീഷുകാരാകട്ടെ ‘യങ് ഇന്ത്യ’ എന്ന മാസികയില്‍ അദ്ദേഹം എഴുതിയ ലേഖനങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ആറു കൊല്ലത്തേക്ക് തടവിനുശിക്ഷിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് രണ്ടു വര്ഷം കഴിഞ്ഞ് വിട്ടയച്ചു.

തുടര്ന്ന് ഇന്ത്യയൊട്ടാകെ അദ്ദേഹം സഞ്ചരിച്ച് ഹിന്ദു-മുസ്ലീം ഐക്യത്തിനായി ശ്രമിച്ചു.ഇതിന്റെ ഭാഗമായി അദ്ദേഹം കേരളത്തിലെത്തി. നിസ്സഹകരണ പ്രസ്ഥാനം ഖിലാഫത്ത് സമിതി അംഗീകരിച്ച ശേഷം ഷൗക്കത്തലിയുമായി ഇന്ത്യമുഴുവന്‍ സഞ്ചരിക്കുന്നതിനിടക്കായിരുന്നു ഇത്. 1920 ഓഗസ്റ്റ് 18 ന് അദ്ദേഹം കോഴിക്കോട് കടപ്പുറത്ത് നടന്ന യോഗത്തില്‍ പ്രസംഗിച്ചു. അടുത്ത സന്ദര്ശിനം വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് ആയിരുന്നു.

1924 മാര്ച്ച് 30-ന് ആരംഭിച്ച ആ സത്യാഗ്രഹം ഗാന്ധിയുടെ നിര്ദ്ദേ ശപ്രകാരം തല്കാംലത്തേക്ക് നീര്ത്തി വച്ചു. അദ്ദേഹം സവര്ണ്ണന ഹിന്ദുക്കളുമായി ചര്ച്ച് നടത്തിയെങ്കിലും ഫലം ആശാവഹമല്ലാത്തതിനെത്തുടര്ന്ന് ഏപ്രില്‍ 7 ന്‌ സത്യാഗ്രഹം പുനരാരംഭിച്ചു. ഗാന്ധിയുടെ നിര്ദ്ദേശപ്രകാരം നടത്തിയ അവര്ണ്ണ ജാഥ നവംബര്‍ 13-ന് തിരുവനന്തപുരം നഗരത്തെ പിടിച്ചു കുലുക്കി.

1925 മാര്ച്ച് 8-ന് ഗാന്ധി രണ്ടാംവട്ടവും കേരളത്തില്‍ എത്തി. അദ്ദേഹം എറണാകുളം വഴി മാര്ച്ച് 10-ന് വൈക്കത്ത് എത്തി സത്യാഗ്രഹികളോടൊത്ത് പ്രഭാതഭജനയില്‍ പങ്കെടുത്തു. മാര്ച്ച് 12ന്‌ ശ്രീ നാരായണഗുരു, കെ. കേളപ്പന്‍ എന്നീ കേരള നേതാക്കളെ അദ്ദേഹം സന്ദര്ശി ച്ചു. പിന്നീട് തിരുവിതാംകൂര്‍ പോലീസ് കമ്മീഷണര്‍ പീറ്റര്‍, തിരുവിതാംകൂര്‍ റീജന്റ്ള റാണീ സേതുലക്ഷ്മി ബായി, ദിവാന്‍ എന്നിവരുമായും ചര്ച്ചകള്‍ നടത്തി.

നവംബര്‍ 23ന്‌ വൈക്കം ക്ഷേത്ര നിരത്തുകള്‍ പൊതുജനങ്ങള്‍ എല്ലാവര്ക്കുമായി തുറന്നുകൊടുത്തു. അദ്ദേഹം ബാലനായ ചിത്തിര തിരുനാള്‍, കൊച്ചി മഹാരാജാവ് എന്നിവരേയും സന്ദര്ശിച്ച് മാര്ച്ച് 19-ന് പാലക്കാടു വഴി മടങ്ങി.

മൂന്നാമത്തെ വരവില് 1927 ഒക്ടോബര്‍ 9 നു പാലാക്കാട്ട് കാമകോടി ശങ്കരാചാര്യരുമായും ചര്ച്ചു നടത്തുകയും. കോഴിക്കോട് സമ്മേളനത്തില്‍ വച്ച് ‘അന്ത്യജനോദ്ധാരണ സംഘം’ എന്ന സംഘടനക്ക് രൂപം നല്കി.
ഭൂനികുതിയിലെ വര്ദ്ധനവില്‍ പ്രതിഷേധിച്ച് ഗാന്ധി ബര്ദോദളിയില്‍ സത്യാഗ്രഹ സമരം ആരംഭിച്ചു. നാടൊട്ടുക്ക് ജൂണ്‍ 12 ബര്ദോ്ളി ദിനം ആചരിച്ചു.സബര്മിതി ആശ്രമത്തില്‍ 1930 ഫെബ്രുവരി 14 മുതല്‍ 16 വരെ ചേര്ന്നന അഖിലേന്ത്യാ കോണ്ഗ്രിസ് പ്രവര്ത്ത്ക സമിതി സിവില്‍ നിയമ ലംഘന സമരം ആരംഭിക്കാന്‍ തീരുമാനമെടുത്തു.

1930-ല്‍ അദ്ദേഹം ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത ഉപ്പ്‌ സത്യാഗ്രഹം സംഘടിപ്പിച്ചു. 78 അനുയായികള്ക്കൊപ്പം മാര്ച്ച് 12-ന് ഗാന്ധിജി അഹമ്മദാബാദിലെ സബര്മ്തി ആശ്രമത്തില്‍ നിന്ന് കാല്നയടയായി യാത്ര തിരിച്ചു. യാത്രക്കിടയില്‍ ജനങ്ങള്‍ കൂടി ജാഥ കനത്തു. പലയിടങ്ങളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ട് ഏപ്രില്‍ 5 ദണ്ഡി എന്ന തീരദേശഗ്രാമത്തിലെത്തി. അവിടെ കടപ്പുറത്ത് ഉപ്പുണ്ടാക്കി ഗാന്ധിയും അനുയായികളും നിയമം ലംഘിച്ചു. ഇന്ത്യയില്‍ എങ്ങും നിയമലംഘന സമരങ്ങള്‍ അരങ്ങേ്റി. പലയിടങ്ങളിലും ലാത്തിച്ചാര്ജ്ജും വെടിവയ്പ്പുമുണ്ടായി. ജാഥയെത്തുടര്ന്ന് ദണ്ഡി കടപ്പുറത്ത് അദ്ദേഹം സത്യാഗ്രഹം ഇരുന്നു. മേയ് 4-ന് ഗാന്ധിയെ സത്യാഗ്രഹ ക്യാമ്പില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇന്ത്യയൊട്ടാകെ പ്രതിഷേധം അലയടിച്ചു. 1931 ജനുവരി 25 അദ്ദേഹത്തെ മോചിതനാക്കി.

മാര്ച്ച് 5-ന് ഇര്‍വിന്‍ കരാര്‍ അനുസരിച്ച് ഗാന്ധി നിയമലംഘന സമരം അവസാനിപ്പിച്ചു. ഇന്ത്യയ്ക്ക് അനുയോജ്യമായ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് ചര്ച്ച ചെയ്യാനായി കോണ്ഗ്രയസ്സിന്റെ പ്രതിനിധിയായി ഗാന്ധിയെ തിരഞ്ഞെടുത്തത്. അദ്ദേഹം 1931 ഓഗസ്റ്റ് 29 ലണ്ടനിലേക്ക് തിരിച്ചു. എന്നാല്‍ വട്ടമേശ സമ്മേളനം ഒരു പരാജയമായിരുന്നു.

സെപ്റ്റംബര്‍ 1-ന് തിരിച്ചു നാട്ടിലെത്തിയ ഗാന്ധിജി സമര പ്രക്ഷോഭങ്ങള്‍ തുടര്ന്നു . താമസിയാതെ അദ്ദേഹം ജയിലിലായി. കോണ്ഗ്രതസ്സ് രണ്ടാം നിയമലംഘന സമരം ആരംഭിച്ചു. ഇത്തവണ കസ്തൂര്ബായും സമരത്തില്‍ സജീവം പങ്കെടുത്തു. കസ്തൂര്ബാ 1932 ജനുവരി 15-ന് അറസ്റ്റ് വരിച്ചു.
മക്ഡോണാള്‍ഡിന്റെ ‘വര്ഗീരയ വിധിക്കെതിരെ 1932 സെപ്റ്റംബര്‍ 21 ഗാന്ധി യെര്വാനദാ ജയിലില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. 1932 സെപ്റ്റംബര്‍ 24-ന് പൂനെ കരാര്‍ എന്ന ഒത്തുതീര്പ്പു വ്യവസ്ഥയുണ്ടാക്കി.

എന്നാല്‍ അദ്ദേഹം അപ്പോഴും ജയില്മോചചിതനായിരുന്നില്ല.1933 മേയ് 8-ന് രണ്ടാം നിയമലംഘന സമരം താല്കാകലികമായി നിര്ത്തിവച്ചു. അന്നുതന്നെ അദ്ദേഹത്തെ ജയിലില്‍ നിന്ന് മോചിതനാക്കി. എന്നാല്‍ ജയിലിനുപുറത്തും നിരാഹാരം തുടര്ന്ന ഗാന്ധി മേയ് 29-ന് പൂനെയില്‍ വച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്.

അദ്ദേഹം വ്യക്തിഗത സിവില്‍ നിയമലംഘനങ്ങള്‍ ആരംഭിക്കുകയും ജൂലൈ 31 ന്വീണ്ടും അദേഹത്തെ ജയിലിലടക്കപ്പെടുകയും ചെയ്തു. ആദ്യം സബര്മ തി ജയിലിലും പിന്നീട് യെര്വാനദാ ജയിലിലുമയിരുന്നു. ഓഗസ്റ്റ് 4-ന് മോചിതനായെങ്കിലും വീണ്ടും നിയമലംഘനം ആരോപിച്ച് ഒരു വര്ഷ‍ത്തേക്ക് ജയിലിലടച്ചു ഹരിജനക്ഷേമപ്രവര്ത്തംനങ്ങള്ക്ക് അനുവാദം തരാത്തതില്‍ പ്രതിഷേധിച്ച് ഓഗസ്റ്റ് 16 ജയിലില്‍ നിരാഹരം ആരംഭിച്ചു . ആരോഗ്യനില വഷളായതിനാല്‍ ഓഗസ്റ്റ് 25-ന് വ്യവസ്ഥകള്‍ ഒന്നുമില്ലാതെ അദ്ദേഹം മോചിപ്പിക്കപ്പെട്ടു.

1934 ജനുവരി 10-ന് കേരളത്തില്‍ എത്തി.ഇത് അദ്ദേഹത്തിന്റെ നാലാമത്തെ കേരള സന്ദര്ശ6ന്മായിരുന്നു തലശ്ശേരി, വടകര, ചാലക്കുടി, തിരുവനന്തപുരം, കന്യാകുമാരി എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ അദ്ദേഹം പ്രസംഗിച്ചു. ഈ സന്ദര്ശളനത്തിനിടയിലാണ് വടകരയില്‍ വച്ച് കൗമുദി എന്ന പെണ്കു്ട്ടി തന്റെ ആഭരണങ്ങള്‍ ഗാന്ധിജിക്ക് സംഭാവന നല്കുനകയുണ്ടായി.
പൂര്ണ്ണള സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോണ്ഗ്രളസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാര്ഗനങ്ങള്‍‘ എന്ന് തിരുത്തി കോണ്ഗ്രണസ് പ്രവര്ത്തകക സമിതി യോഗം 1934 സെപ്തംബര്‍ 1-ന് പ്രമേയം അംഗീകരിച്ചതിനെത്തുടര്ന്ന് ഒക്ടോബര്‍ 29-ന് കോണ്ഗ്രരസ് പാര്ട്ടി വിട്ടതായി ഗാന്ധി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതേതുടര്ന്ന് വാര്ധാദയിലെ സേവാഗ്രാം ആശ്രമത്തിലേയ്ക്ക് 1936 ഏപ്രില്‍ 20-ന് അദ്ദേഹം താമസം മാറ്റി.

1936 നവംബര്‍ 12-ന് തിരുവിതാംകൂറില്‍ ചിത്തിരതിരുനാള്‍ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചപ്പോള്‍ ഗാന്ധി അതിനെ ‘ആധുനികകാലത്തിന്റെ അത്ഭുതം’ എന്നാണ് വിശേഷിപ്പിച്ചത്. ഈ വിളംബരത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം അഞ്ചാം വട്ടം കേരളത്തില്‍ എത്തിയത്. അത് ഒരു തീര്ത്ഥാടനയാത്രയായാണ് അദ്ദേഹം വിശേഷിപ്പിച്ചത്

1935-ലെ ഇന്ത്യാ ഗവണ്മെന്റ് ആക്ട് 1937 ഏപ്രില്‍ 1-ന് നിലവില്‍ വന്നു. അതിനെതിരായി കോണ്ഗ്രതസ് ഹര്ത്താടല്‍ ആചരിച്ചു. വൈസ്രോയി, ഗാന്ധിയുമായി ചര്ച്ച് നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒക്ടോബര്‍ 22, 23 തിയ്യതികളില്‍ വാര്ധയില്‍ ചേര്ന്ന് വിദ്യാഭ്യാസ സമ്മേളനത്തില്‍ ഗാന്ധിയായിരുന്നു അദ്ധ്യക്ഷന്‍. ഇതിനിടെ കോണ്ഗ്രസ് നിര്ബ്ബ്ന്ധപൂര്‍‌വം ഗാന്ധിജിയെ തിരികെ കൊണ്ടു വന്നിരുന്നു. അദ്ദേഹം തന്റെ പുതിയ വിദ്യാഭ്യാസപദ്ധതി അവതരിപ്പിച്ചു. തൊഴിലധിഷ്ഠിതവും ഭാരതീയവുമായ പദ്ധതിയായിരുന്നു അത്. നയീ താലീം എന്നും ഇത് അറിയപ്പെടുന്നു. ഹരിപുര കോണ്ഗ്രസ് സമ്മേളനം ഇത് അംഗീകരിച്ചുവെങ്കിലും ഇതിനെ മുസ്ലീംലീഗ് എതിര്‍ത്തു.

ഇടക്കാല സര്ക്കാപരെ നിയമിച്ചിലെങ്കില്‍ സിവില്‍ നിയമ ലംഘനം ആരംഭിക്കാന്‍ 1940 മാര്ച്ച് 18ന് ബിഹാറിലെ രാംഗഢില്‍ ചേര്ന്ന കോണ്ഗ്രസ്സ് സമ്മേളനം തീരുമാനിക്കുകയും അതിന്റെ നേതൃത്വം ഗാന്ധിജിയെ ഏല്‍‍പ്പിക്കുകയും ചെയ്തു. ഇന്ത്യാക്കാരുടെ സമ്മതമില്ലാതെ ഇന്ത്യയെ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കാളിയാക്കിയതില്‍ പ്രതീകാത്മകമായി പ്രതിഷേധിക്കാന്‍ അദ്ദേഹം വ്യക്തിഗതമായി തീരുമാനിച്ചു. 1942 മാര്ച്ചില്‍ സര്‍ സ്റ്റാഫോഡ് ക്രിപ്സ് ഇന്ത്യയിലെത്തുകയും ഗാന്ധിജിയുമായി ചര്ച്ച നടത്തുകയും ചെയ്തു. അതിനെതുടര്ന്ന് ഇന്ത്യക്ക് ഡൊമീനിയന്‍ പദവി വാഗ്ദാനം ചെയ്യപ്പെട്ടു.

ഗാന്ധിജി ഏപ്രിലില്‍ സര്ക്കാരിന് സമര്പ്പിച്ച പ്രമേയം 1942 ഓഗസ്റ്റ് 8 ന് അഖിലേന്ത്യാ കോണ്ഗ്രസ് സമിതി നിരാകരിക്കുകയും ജവഹര്‍‌ലാല്‍ നെഹ്രു തയ്യാറാക്കിയ കരട് അനുസരിച്ച് , ’ആഗസ്ത് പ്രമേയം’ എന്ന പേരില്‍ സുപ്രസിദ്ധ ക്വിറ്റ് ഇന്ത്യാ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. സമര നേതൃത്വം ഏറ്റെടുത്ത ഗാന്ധിജിയുടെ ചരിത്രപ്രസിദ്ധമായ പ്രസംഗമാണ് ’ഡു ഓര്‍ ഡൈ’- നമ്മള്‍ ഒരു സാമ്രാജ്യത്തെ എതിര്ക്കുകയാണ്.. പ്രവര്ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക എന്നത്. ഗാന്ധിജിയുടെ ഈ ആശയം മറ്റുള്ളവര്‍ സ്വീകരിച്ചെങ്കിലും കമ്യൂണിസ്റ്റുകാര്‍ എതിര്ത്തു .

ഓഗസ്റ്റ് 9-ന് ഗാന്ധിജിയെ അറസ്റ്റ് ചെയ്ത് പൂനെയിലെ ആഗാഖാന്‍ കൊട്ടാരത്തില്‍ തടവില്‍ പാര്പ്പിച്ചു. കോണ്ഗ്ര്സ്സിനെ നിയമവിരുദ്ധസംഘടനയായി പ്രഖ്യാപിച്ചു. ഓരാഴ്ചക്കകം പ്രമുഖ നേതാക്കള്‍ എല്ലാം അറസ്റ്റിലായി. തടവുകാരെ മോചിപ്പിക്കുകയും മര്ദ്ദിതനയം അവസാനിപ്പിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് ഗാന്ധിജി തടവില്‍ നിരാഹാരം ആരംഭിച്ചു. ഫെബ്രുവരി 10-ന് ആരംഭിച്ച ഉപവാസം മാര്ച്ച് 3 വരെ നീണ്ടിട്ടും സര്ക്കാര്‍ അനങ്ങിയില്ല. ഗാന്ധിജിയോടൊപ്പം തടവിലായിരുന്ന കസ്തൂര്ബാ അവിടെ വച്ച് 1944 ഫെബ്രുവരി 22-ന് അന്തരിച്ചു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്ന്ന് മേയ് 6-ന് മാത്രമാണ് ഗാന്ധിജിയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസാനത്തെ ജയില്‍ വാസമായിരുന്നു.

മുഹമ്മദ് അലി ജിന്നയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം മുസ്ലിങ്ങള്‍‍ക്കായി പാക്കിസ്ഥാന്‍ എന്ന പേരില്‍ പ്രത്യേക രാഷ്ട്രം വേണമെന്ന് ശഠിച്ചു. ഹിന്ദുക്കളും മുസ്ളീങ്ങളും സ്വതന്ത്ര ഭാരതത്തില്‍ സമാധാനത്തോടെ സഹവസിക്കണം എന്നാഗ്രഹിച്ച ഗാന്ധിജി ഭാരതത്തിന്റെ വിഭജനത്തെ എതിര്ത്തു . പുതിയപദ്ധതിയെക്കുറിച്ച് ചര്ച്ച ചെയ്യാന്‍ വൈസ്രോയി സിം‍ലയില്‍ സര്വ്വ കക്ഷിയോഗം വിളിച്ചു കൂട്ടിയപ്പോള് നിരീക്ഷകനായി ഗാന്ധിജിയും പങ്കെടുത്തു. വിഭജനവാദത്തില്‍ ഉറച്ച ജിന്നയുടെ നിലപാടു കാരണം ചര്ച്ച പരാജയപ്പെട്ടു. ഇടക്കാല സര്ക്കാര്‍ രൂപീകരണത്തില്‍ ചേരേണ്ടതില്ല എന്ന് മുസ്ലീം ലീഗും ജിന്നയും തീരുമാനിച്ചു. ജിന്നായുടെ 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷമായ സമരപരിപാടികള്‍ ആരംഭിച്ചു.ഇതേതുടര്ന്ന് കൊല്ക്കിത്തയില്‍ സമരത്തിനിടെ അയ്യായിരത്തോളം പേര്‍ കൊല്ലപ്പെട്ടുകയും 15,000-ത്തോളം പേര്ക്ക് പരിക്കേക്കുകയുമുണ്ടായി. തുടര്ന്ന് ജിന്ന താല്ക്കാ ലിക സര്‍ക്കാരിലേയ്ക്ക് നാലു പേരെ നാമനിര്ദ്ദേ്ശം ചെയ്തുവെങ്കിലും വര്ഗ്ഗികയ ലഹള അപ്പോഴേക്കും പടര്ന്നു പിടിച്ചിരുന്നു.
ഗാന്ധിജി ശാന്തി സന്ദേശവുമായി 49 ഗ്രാമങ്ങലിലൂടെ നഗ്നപാദനായി സഞ്ചരിച്ചു. തുടര്ന്ന് ബീഹാറിലെത്തി. അവിടെയും അദ്ദേഹം ശാന്തി സന്ദേശം പ്രചരിപ്പിച്ചു. വിഭജനത്തോടെ ഇന്ത്യ 1947 ഓഗസ്റ്റ് 15-ന് സ്വതന്ത്രയായി.

1947 ആഗസ്റ്റ്‌ 15-ന്‌ ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഗാന്ധിജി കല്ക്കത്തയില്‍ ഭാരതവിഭജനത്തില്‍ ദുഃഖിതനായി കഴിയുകയായിരുന്നു. പശ്ചിമപാക്കിസ്ഥാനില്‍ നിന്ന് നിരവധി ഹിന്ദുക്കളും സിഖുകാരും അഭയാര്ത്ഥികളായെത്തി. സെപ്റ്റംബര്‍ 4 ന് ഡല്ഹിയിലും വര്ഗീയലഹള ആരംഭിച്ചു. മുസ്ലീങ്ങള്ക്കെ്തിരായി സംഘടിതമായ ആക്രമണങ്ങള്‍ ഉണ്ടായി. 1948 ജനുവരിയിലും ഇതേ പോലെ ലഹള ഉണ്ടായി. സമാധാനത്തിനായി അദ്ദേഹം ഡല്ഹിയില്‍ ജനുവരി 13 ന് നിരാഹാരസമരം ആരംഭിച്ചു. സമുദായനേതാക്കളും ലഹളക്ക് നേതൃത്വം കൊടുത്തവരും ഒത്തുതീര്പ്പിന് തയ്യാറായപ്പോള്‍ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചു.

1948 ജനുവരി 30-ന്‌ വെള്ളിയാഴ്ച വൈകുന്നേരം 5.17 ന് ഡല്ഹി്യിലെ ബിര്ളാ മന്ദിരത്തില്‍ ഒരു പ്രാര്ത്ഥാനാ യോഗത്തില്‍ പങ്കെടുക്കവേ നാഥുറാം ഗോഡ്‌സേയുടെ വെടിയേറ്റ്‌ അദ്ദേഹം മരണമടഞ്ഞു. ജനുവരി 31ന് ഗാന്ധിയുടെ ഭൗതിക ശരീരം രാജ്ഘട്ടില്‍ സംസ്കരിച്ചു.

Short URL: http://paadheyam.com/masika/?p=1272

Posted by on October 18 2011. Filed under എഡിറ്റോറിയല്‍, ലേഖനങ്ങള്‍. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

അഭിപ്രായങ്ങള്‍:

1 Comment for “മഹാത്മാഗാന്ധി”

  1. I told my kids we’d play after I found what I nedeed. Damnit.

Leave a Reply

*

സന്ദര്‍ശക കുറിപ്പ്