കേരളത്തിന്റെ സ്വന്തം ലീഡര്‍
കേരളത്തിന്റെ സ്വന്തം ലീഡര്‍ യാത്രയായി …കേരളരാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനും ഇന്ത്യന്‍ നാഷ്ണല്‍ കോണ്ഗ്രേസ്സിന്റെ സമുന്നതനേതാവും ,സ്വതന്ത്ര സമരസേനാനിയും ,മുന്‍ കേരളാ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍ അന്തരിച്ചു..2010 ഡിസംബർ 23 നു വ്യാഴാഴ്ച തിരുവനന്തപുരത്ത് അനനന്തപുരി ആശുപത്രിയില്‍ ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ചേ കാലോടെയാണ് ലീഡര്‍ വിടവാങ്ങിയത്..1918 ജൂലൈ 5-ന് തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി കണ്ണൂരിലെ ചിറക്കലിലാണ് അദ്ദേഹം ജനിച്ചത്.സ്വാതന്ത്ര്യസമര കാലഘട്ടത്തിലാണ് കരുണാകരന്റെ രാഷ്ട്രീയ പ്രവേശനം. കൊച്ചി രാജ്യപ്രജാമണ്ഡലത്തിലെ ഒരു പ്രവര്‍ത്തകനായി തുടങ്ങിയ കരുണാകരന്‍ പിന്നീട് തൃശ്ശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1945 മുതല്‍ 1947 വരെ സേവനം അനുഷ്ഠിച്ചു.കേരളത്തിന്റെ പുരോഗമനത്തിന് കെ.കരുണാകരന്റെ സംഭാവന വളരെ വലുതാണ് .ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രി ഇന്ദിരാജിയുടെ ഏറ്റവും വിശ്വസ്തനായ വ്യക്തി ആയിരുന്നു അദ്ദേഹം .ഒരവസരത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരെ അദ്ദേഹത്തിന്റെ പേര് ഉയര്‍ന്ന് കേട്ടിരുന്നു..നിശ്ചയ ദാര്ഡ്യ്മുള്ള ഒരു പോരാളിയായിരുന്നു അദ്ദേഹം .കേരളത്തിലെ ഇന്നുള്ള പല കോണ്ഗ്രനസ്സ് സമുന്നത നേതാക്കളും കരുണാകരന്റെ രാഷ്ട്രീയശിഷ്യന്മാര്‍ ആയിരുന്നു. എന്നും വിവാദങ്ങളൂടെ കൂട്ടുകാരനായിരുന്ന അദ്ദേഹം അതില്‍ നിന്നെല്ലാം കരകയറിയിരുന്നത് അദ്ദേഹത്തിന്റെ മനോധൈര്യം ഒന്നുകൊണ്ട് മാത്രമാണ് .പാര്ട്ടി യുമായി ഉണ്ടായ അഭിപ്രായ വുത്യാസത്തെ തുടര്ന്ന് പുതിയ ഒരു പാര്ട്ടി ക്ക് രൂപം കൊടുത്തു എങ്കിലും തിരികെ കോണ്ഗ്രയസ്സിലേക്ക് തിരിച്ചു വന്നു.വാര്ദ്ധംക്യ സഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ വല്ലാതെ അലട്ടിയിരുന്നു.INTUC,UDF എന്നിവയെല്ലാം കരൂണാകരന്റെ രാഷ്ട്രീയ നാഴിക കല്ലുകള്‍ ആണ്.കൊച്ചിയിലെ വിമാനത്താവളം ഉള്പ്പെലടെ ഒട്ടനവധി വികസനപ്രവര്ത്തനങ്ങള്‍ കരുണാകരന്‍ എന്ന ആ നേതാവിനെ ജനങ്ങളൂടെ പ്രിയപ്പെട്ടവനാക്കി.1967ഇല്‍ E.M.S മന്ത്രി സഭയില്‍ ഒന്പത് അംഗങ്ങളൂമായി കോണ്ഗ്രനസ്സിനെ നയിച്ച കരുണാകരന്റെ പരിശ്രമമാണ് ഇന്നത്തെ കേരളത്തിലെ കോണ്ഗ്രണസ്സ് പ്രസ്ഥാനത്തെ ഇത്രയും ജനപിന്തുണയുള്ള പ്രസ്ഥാനമാക്കി മാറ്റിയത്.
പരേതയായ കല്ല്യാണികുട്ടിയമ്മ ആയിരുന്നു ഭാര്യ.
മക്കള്‍ പത്മജവേണുഗോപാല്‍,കെ.മുരളീധരന്‍.
കേരളത്തിന്റെ വികസനത്തിന് ആക്കം കൂട്ടിയ..കേരളജനതയുടെ സ്വന്തം ലീഡറുടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്ത്ഥിരക്കുന്നതിനോടൊപ്പം അദ്ദേഹത്തിന്റെറ കുടുംബത്തിന്റെ ദുഖത്തില്‍ പാഥേയവും പങ്കുചേരുകയും ചെയ്യുന്നു.ആദരാഞ്ജലികള്‍…..
Short URL: http://paadheyam.com/masika/?p=470