Home » കവിതകള്‍
You are browsing entries filed in “കവിതകള്‍”
എന്റെ കഥ ഒരു സ്ത്രീ സ്ത്രീയാവണം എങ്കില്‍ അവള്‍ക്കു ഒരു കാമുകന്‍ ഉണ്ടാവണം അവളുടെ സ്ത്രീത്വത്തിനെ അംഗീകരിക്കുവാന്‍ ഒരു പുരുഷന്‍ വേണം അവളെ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുവാന്‍ അവളുടെ ദേഹത്തിന്‍റെ മിനുസവും മണവും വലിപ്പച്ചെറുപ്പങ്ങളും അവളെ മനസിലാക്കിക്കൊടുക്കാന്‍ മറ്റാര്‍ക്കാണ് കഴിയുക കൃഷ്ണന്‍ നിന്റെ ശരീരം എന്റെ തടവരയാണ്, കൃഷ്ണാ,അതിനപ്പുറം എനിക്കൊന്നും കാണാനാവുന്നില്ല. നിന്റെ കറുപ്പ് എന്നെ അന്ധയാക്കുന്നു. നിന്റെ പ്രണയാര്‍ദ്രമായ വാക്കുകള്‍ സമര്‍ഥമായ ലോകത്തിന്റെ ആരവത്തെ പുറത്തിട്ടടയ്ക്കുന്നു. പക്ഷിയുടെ മണം സ്നേഹത്തിന്‍റെ പരിപൂര്‍ണത കാണിച്ചു തരുവാന്‍ എനിക്ക് [...]
May 10th, 2012 | Posted in കവിതകള്‍ | Read More »
രചന : നസീർ .കെ.സി.ദോഹ – ഖത്തർ യേശു അവസാനമായി നടത്തിയ പാര്‍ട്ടി വളരെ ലളിതമായിരുന്നു. കുടുംബത്തില്‍ നിന്ന് ആരും ഉണ്ടായിരുന്നില്ല. അമ്മ പോലും. ശിഷ്യന്മാരും സഖാക്കളും പിന്നെ ഒറ്റുകാരും മാത്രം. വിഭവങ്ങള്‍ അധികമില്ല, വീഞ്ഞും അപ്പവും മാത്രം. വെന്യു നന്നായിരുന്നു. ഉദ്യാന ഗൃഹം. മനോഹരമായ സ്ഥലം. ചഷകത്തില്‍ പകര്‍ന്നെടുത്ത വീഞ്ഞ് എന്റെ രക്തമാനെന്നും പകുത്തെടുത്ത അപ്പം എന്റെ ശരീരമാനെന്നും യേശു പറഞ്ഞു. ശരിക്കുള്ള വിരുന്നു നടന്നത് പിന്നീടാണ്. റോമന്‍ പടയാളികള്‍ നടത്തിയത്. മുള്ളുകള്‍ തറച്ച ഗദ [...]
May 10th, 2012 | Posted in കവിതകള്‍ | Read More »
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം വിഭാഗം കവിതാ രചനാ മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കവിത. മലപ്പുറം ജില്ലയിലെ ആതവനാട് ജി.എച്ച്.എസ്.എസിലെ നിസ്തുല്‍ രാജ് എഴുതിയ കവിത. അടുപ്പ് കരിമെഴുക്കിന്റെ തിണ്ണയില്‍ കാലത്തിനുമീയടുപ്പൂതിയമ്മയിരിക്കവേ, കറുകറുത്തോരു കോന്തല, പിഞ്ഞിയ കദനഭാരമായ് കണ്ണീര് മുത്തവേ ചിറകൊടിഞ്ഞൊരു പക്ഷിയേപ്പോലമ്മ ചിരിവരുത്താന്‍ കിണഞ്ഞു ശ്രമിക്കവേ അറിവു, ഞാനമ്മവെച്ചോരു കഞ്ഞിയില്‍ അഴലുചാലിച്ച കല്ലുപ്പതേ രുചി. കനവു നീറുന്ന ജീവിതം കൊണ്ടിതാ കറപിടിച്ച കലം തുടച്ചീടുന്നു ചിതറിയൊരു നൂറോര്‍മകളൊക്കെയും മുറമെടുത്ത്, കൂട്ടുന്നു. കത്തിക്കുന്നു കരളു [...]
January 29th, 2012 | Posted in കവിതകള്‍ | Read More »
രചന : മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ മലയാളിയുടെയും, തമിഴന്റെയും, മുല്ല പെരിയാർ തർക്കം മൂത്തപ്പോൾ; *രാമനും **ജോണും ശവകുഴിയിൽ നിന്നും പുറത്തുവന്ന് പാട്ടക്കരാറിൽ നിന്ന് അവരിട്ട ഒപ്പുകളിലെ മഷി തിരിച്ചെടുത്തു!. മുല്ലയാറും പെരിയാറും രണ്ടായി പിരിഞ്ഞൊഴുകി! തിരുവിതാംങ്കൂർ രാജാവിനു- ഹൃദയരക്തം തിരിച്ചു കിട്ടി!. ആയിരം വർഷങ്ങൾക്ക് ശേഷം മുല്ലപെരിയാർ സന്ദർശിച്ച വാർത്താ സംഘം, സൂർഖിമിശ്രിതത്താൽ നിർമ്മിച്ച ഏറ്റവും പഴക്കം ചെന്ന മുല്ലപെരിയാർ ഡാമ്മിന്റെ, ഉറപ്പിനെ വാനോള്ളം പുകഴ്ത്തി!. മടങ്ങു വഴി, കേരളം നിർമ്മിച്ച പന്ത്രണ്ടാമത്തെ ന്യൂ പെരിയാർ [...]
January 1st, 2012 | Posted in കവിതകള്‍ | Read More »
സത്യന്‍ മാടാക്കര നെഞ്ചില്‍ തീപ്പൊരിയിക്കുന്ന ആല ഹൃദയ തീരത്ത് കൊടി പറപ്പിച്ചെത്തുന്ന പായ്ക്കപ്പല്‍ പോരാട്ടത്തിന്‍റെ ആരംഭവുമായി ഭാവിയുടെ കത്തുന്ന ഗൃഹം യൗവനത്തെ മണ്ണിലിറക്കി കാറ്റിലാടുന്ന ഒറ്റപ്പന ഗറില്ലാസ്വപ്നങ്ങളുടെ തീക്കുതിര ആഹ്ലാദവും പ്രചോദനവും പ്രലോഭനവുമായി ശൂന്യതയിലടര്‍ന്നു വീണ ഹൃദയത്തിന്റെ ഭാഷ കുഞ്ഞാലിമരയ്ക്കാര്‍ : നാടുകടത്തലിന്‍റെ വിധി ഇവന്‍ ഇന്നറിയുന്നു ചെമ്പരത്തിയുടെ ചെമപ്പ് പോലെ മിന്നാമിനുങ്ങിന്‍റെ വെളിച്ചം പോലെ നാടോടിപ്പാട്ടിന്‍റെ താളം പോലെ ഉള്ളിലുള്ളതാവോളം അറിയുന്നു കടല്‍തീരത്തെത്തുന്ന പഥികര്‍ക്ക് ഇവന്‍ ,നിന്നെ മൊഴിമാറ്റം നടത്തുന്നു . അസൂയ തീണ്ടാത്ത ഉപഹാരങ്ങള്‍ [...]
October 18th, 2011 | Posted in കവിതകള്‍ | Read More »
കെ ടി ആര്‍ തിരുത്തിനെ ഒരിക്കലും പുഛിക്കരുത് തിരുത്ത് വെറുമൊരു വെട്ടല്ല! തിരുത്തിനടിയില്‍ രണ്ടോ അതിലധികമോ ആശയങ്ങള്‍ ഉണ്ടാകാം.. അല്ലെങ്കില്‍ അത് ഒരു വലിയ സത്യത്തെ മറക്കാനുള്ള ഉപാധിയാകാം തിരുത്തിനടിയില്‍ ഒരുപാട് ശരി ഉണ്ടാകാം വലിയ വലിയ കാഴ്ച്ചപ്പാടുകള്‍ ഉണ്ടാകാം അല്‍പ്പം ഹാസ്യവും കുറച്ച് പാകപ്പിഴവുകളും ഉണ്ടാകാം തകര്‍ക്കപ്പെട്ട ചില വിശ്വാസങ്ങള്‍ ഉണ്ടാകാം മൂടിവെക്കപ്പെട്ട ചില സത്യങ്ങള്‍ ഉണ്ടാകാം ചിലപ്പോഴൊക്കെ തിരുത്തിനടിയില്‍ മണ്ടത്തരങ്ങളും വന്നുപെടാം. ശരിക്ക് പറഞ്ഞാല്‍ തിരുത്തൊരു മാധ്യമമാണ് മൂടിവെക്കപ്പെട്ട സത്യങ്ങളെ തകര്‍ക്കപ്പെട്ട വിശ്വാസങ്ങളെ ചിലപ്പോള്‍ [...]
October 18th, 2011 | Posted in കവിതകള്‍ | Read More »
ഹാരിസ് എടവന തലനിറയെ കവികൾക്കായുള്ള രാജ്യമാണു എത്രമനോഹരം കവികളുടെ രാജ്യം ഉഴുതുമറിക്കാത്ത വിത്തും വിതയുമില്ലാത്ത മണ്ണ് ബസാറുകളിൽ കച്ചവടം എന്തായാലും നടക്കില്ല എന്നാലും മുഷിഞ്ഞ ചിന്തയുമായവർ വാണിഭങ്ങളെപ്പറ്റി വാചാലരാവും പൂവും പൂമ്പാറ്റയും മരവും നനവും വരിയായിപ്പോയതിനാലാവാം കവിരാജ്യം വരണ്ടുതന്നെയിരിക്കും ജീവിതം ബോറടിക്കുന്നേയെന്നു പറഞ്ഞു കവിരാജ്യത്തിന്റെ അതിർത്തികൾ കടന്നു പെണ്ണുങ്ങൾ പാലായനം ചെയ്യും അയ്യെ പേടിക്കണ്ട കവിരാജ്യം വരില്ല
October 18th, 2011 | Posted in കവിതകള്‍ | Read More »
രചന : മുഹമ്മദ് സഗീർ പണ്ടാരത്തിൽ സമരപന്തലില്ലാതെ, പതിനായിരങ്ങളില്ലാതെ, പിന്തുണക്കാനാരുമില്ലാതെ, ഇവിടെ നമ്മുടെ നാട്ടില്‍ , പതിന്നൊന്നു വര്‍ഷമായി, ഇറോം നടത്തുന്നുണ്ടൊരു- സമരം,നിരാഹാരസമരം!. ക്യാമറച്ചില്ലും, ന്യൂസ്സ് ബോക്സ്സും, മറന്നുപോയൊരീ സമരം!. *അഫ്‌സപയെന്ന, കിരാത നിയമത്തിനെതിരെ, ഗാന്ധാരി കണക്കേ, അഴിച്ചിട്ടമുടിയുമായി, ഇറോം എന്ന കവയിത്രി, നടത്തുന്നുണ്ടിവിടെ, ഒരു സഹനസമരം!. രണ്ടാം സ്വാതന്ത്ര്യസമരമായി, വന്ന ‘അണ്ണ’ക്കൊപ്പം പായുന്ന ജനങ്ങളേ; നിങ്ങളറിയുന്നുണ്ടോ? ഈ ഉരുക്കു വനിത, നടത്തുമീ സമരം!. അരാജകത്വം, സർവ്വവ്യാപിയായി, നടമാടുമീ കലിയുഗത്തിൽ , ഈ സമരിനിക്കൊപ്പം അണിനിരക്കുക നിങ്ങൾ [...]
September 4th, 2011 | Posted in കവിതകള്‍ | Read More »
രചന : ഷംസ് ബാലുശ്ശേരി മതം പുതു വസ്ത്രമണിയിച്ച് രണ്ട് മനസ്സുകളെ ഒരു കട്ടിലിലേക്ക് മാറ്റി പാര്‍പ്പിച്ചു . ഉടമ്പടിയില്‍ കൊളുത്തിട്ട് തൂക്കിയ മനസ്സിനെ അടുപ്പിച്ചു നിര്‍ത്താന്‍ ഉടലുകള്‍ ഒരുമിച്ചുറങ്ങി. ഉറങ്ങുമ്പോള്‍ ഈറന്‍ ഉണങ്ങാത്ത മോഹങ്ങളുടെ മാറില്‍ തുന്നിച്ചേര്‍ത്ത കാമത്തിന്‍റെ കയ്യൊപ്പാണ് പ്രണയം . ഉണരുമ്പോള്‍ അടിച്ചു തിരുമ്പിയും മുക്കി പിഴിഞ്ഞും പൊള്ളുന്ന കാച്ചലില്‍ ആഗ്രഹങ്ങള്‍ നിറങ്ങള്‍ ചുളിഞ്ഞ് നൂലുകള്‍ പൊന്തി . അലമാരയില്‍ മടക്കി വെച്ച സ്വപ്‌നങ്ങള്‍ ഇസ്തിരിക്കിടുമ്പോള്‍ ഉമ്മയില്‍ നിന്ന് ആദ്യാക്ഷരത്തിന്‍റെ കുടുക്ക് പൊട്ടി [...]
September 4th, 2011 | Posted in കവിതകള്‍ | Read More »
രചന : കെ ടി ആര്‍ ശ്രീ സച്ചിദാനന്ദന്‍റെ മറന്നുവച്ച വസ്തുക്കള്‍ എന്ന പുസ്തകം വാങ്ങാന്‍ കടയില്‍ ചെന്നപ്പോള്‍ അതിനു 6% ഡിസ്കൌണ്ട്! പുസ്തകവില 80 രൂപ. 6% ഡിസ്കൌണ്ട് കഴിച്ച് 75 രൂപ കടക്കാരനെ ഏല്‍പ്പിച്ച് പുസ്തകം ഞാന്‍ കൈപ്പറ്റി.. പൊടുന്നനെ എന്‍റെ മനസ്സില്‍ ഒരു സംശയം പൊട്ടിമുളച്ചു!! പുസ്തകത്തിലെ 135 പേജിലെ 75 കവിതകളിലെ ആയിരക്കണക്കിന് വരുന്ന വാക്കുകളില്‍ നിന്നുയരുന്ന കോടിക്കണക്കിനുവ്യാഖ്യാനങ്ങളില്‍ ഏതിനാണ് 6% ഡിസ്കൌണ്ട്? കടക്കാരന്‍ കൈമലര്‍ത്തി ! എന്തും വരട്ടെ എന്നുകരുതി [...]
September 4th, 2011 | Posted in കവിതകള്‍ | Read More »