Home » കഥകള്‍
You are browsing entries filed in “കഥകള്‍”
രചന : സൂര്യൻ നീ തിരിഞ്ഞ് നടക്കുകയാണ്. നിന്റെ മഞ്ഞുപുരണ്ട തലമുടി എന്റെ മുഖത്തടിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ എന്നെ വിളിച്ചുണർത്തിയതും കിടത്തിയുറക്കിയതും നീയായിരുന്നു. നിന്നിലൂടെയാണു ഞാൻ നടന്നത്. പ്രവാചകർ ലോകം അവസാനിക്കുന്ന കാലത്തെക്കുറിച്ച് സംസാരിച്ച് മടുത്തിരിക്കുന്നു. മനുഷ്യൻ കാലമെന്ന പുഴയിലൂടെ സഞ്ചരിക്കുന്നുവെന്ന് കരുതിയാൽ നീ നിന്റെ വഞ്ചിയെ കരക്കടുപ്പിച്ചിരിക്കുന്നു. റിലേ ഓട്ടക്കാരൻ തന്റെ ബാറ്റൺ കൈമാറുന്നതുപോലെ നീ ഞങ്ങളെ നിന്റെ കൂട്ടുകാരിയെ ഏല്പിച്ചിരിക്കുന്നു. ഇനി നീ മത്സരക്കളത്തിനു പുറത്ത്. പുതിയ തോണിയിൽ സഞ്ചരിക്കുന്നവർക്ക് നീ അകന്നകന്ന് പോകുന്നൊരു [...]
January 1st, 2012 | Posted in കഥകള്‍ | Read More »
മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ ഗാന്ധിജി ഇന്ത്യാമഹാരാജ്യം മുഴുവന്‍ കാണാനും മനസ്സിലാക്കാനും യാത്രചെയ്തിരുന്ന കാലത്ത് നടന്ന ഒരു കഥയാണുഞാന്‍ ഇവിടെ പറയുന്നത്. സഞ്ചാരത്തിനിടക്ക് ഗാന്ധിജി ഒരിക്കല്‍ തമിഴ്‌നാടിലെ വൈഗാനദിയില്‍ കുളിക്കാനിറങ്ങി. കുറച്ചപ്പുറത്ത് നിന്നു കുളിക്കുന്ന ഒരു സ്ത്രീ ഗാന്ധിജിയുടെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ ഉടുത്തിരിക്കുന്ന വസ്ത്രം ഒരറ്റം കഴുകി ഉണങ്ങാന്‍ വിടര്‍ത്തിപ്പിടിച്ചിരിക്കയാണ്. അതു ഉണങ്ങിയതിനുശേഷം വേണം മറുതല കഴുകി ഉണക്കാന്‍.കുറേ നേരം ഗാന്ധിജി ഇതു ശ്രദ്ധിച്ചു. അപ്പോഴാണ് തന്റെ വസ്ത്രധൂര്‍ത്തിനെ കുറിച്ചു ബോധവാനായത്. തലയില്‍ കെട്ടിയിരുന്ന വളരെ നീളമുള്ള തലപ്പാവ് [...]
October 18th, 2011 | Posted in കഥകള്‍,ബാലപംക്തി | Read More »
രചന : അജിത്ത് കുമാര്‍ .പി.വി. മഴ തുടങ്ങി …… കുട്ടിക്കാലത്ത് മഴക്കാലം എന്നെ വളരെയധികം രസിപ്പിച്ചിരുന്നു… മഴയുള്ള സമയങ്ങളില്‍ ഞങ്ങളുടെ വീട് ചോര്‍ന്നോളിക്കുമായിരുന്നു .. ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ ഓടിന്റെ വിടവിലുടെ നിലത്തു പത്രത്തില്‍ വീഴുന്ന വെള്ളത്തുള്ളികളുടെ താളം എനികിഷ്ടമയിരുന്നു… പുറത്തു പെയ്യുന്ന കോരിച്ചൊരിയുന്ന മഴയുടെ ശബ്ദവും ശ്രദ്ധിച്ചു ഞാന്‍ അമ്മയെ കെട്ടിപിടിച്ചു കിടന്നിരുന്നു.. രാവിലെ വല്ലയാച്ചന്റെ കൂടെ കന്നുകാലിയെ കെട്ടാന്‍ ഞാന്‍ മുന്നിലെറങ്ങും.. മഴയത് പോകേണ്ടെന്നു ചൊല്ലി വഴക്ക് പറയുമ്പോളും [...]
October 18th, 2011 | Posted in കഥകള്‍ | Read More »
രചന : അജിത്ത് കുമാര്‍ .പി.വി. എന്ത്?. അതെ ഈ ചോദ്യം പലവട്ടം അവന്‍ സ്വയം ചോദിച്ചു, മുന്നിലുള്ള കൈവഴികളിലൂടെ മുന്നോട്ടു നടക്കുമ്പോഴും അവന്റെ മനസ്സില്‍ ഉത്തരമില്ലാത്ത ചോദ്യമായി അത് ബാക്കി നിന്നു.സ്വപ്‌നങ്ങള്‍ വെറും മോഹങ്ങളായി തന്നെ മനസ്സില്‍ നിന്നു. ഒരിക്കലും യാതര്ത്യമാകാത്ത സുന്ദര സ്വപ്‌നങ്ങള്‍.കുറച്ചും കൂടി മുന്നോട്ടേക്ക് അവന്‍ പോയി അപ്പോള്‍ അവന്റെ മനസ്സില്‍ ബാല്യത്തില്‍ കഥപുസ്തകങ്ങളില്‍ വഴിയറിയാതെ ഉഴറിയിരുന്ന മാന്‍കുട്ടിയെ ഓര്‍ത്തു, അതിനെ അവന്‍ വിജയകരമായി ലക്ഷ്യത്തില്‍ എത്തിച്ചിരുന്നു,കുറുക്കനില്‍ നിന്നും നരിയില്‍ നിന്നും രക്ഷിച് [...]
September 4th, 2011 | Posted in കഥകള്‍ | Read More »
അജിത്ത് കുമാര്‍ പട്ടേയന്‍ വീട്ടീല്‍ മഴക്കാലം തുടങ്ങി.കുട്ടിക്കാലത്ത് മഴക്കാലം എന്നെ വളരെയധികം രസിപ്പിച്ചിരുന്നു.എന്നാൽ മഴയുള്ള സമയങ്ങളില്‍ ഞങ്ങളുടെ വീട് ചോര്‍ന്നോലിക്കുന്നതായിരുന്നു.എന്നാൽ ചാണകം മെഴുകിയ തറയില്‍ പായ വിരിച്ചു കിടക്കുമ്പോള്‍ ഓടിന്റെ വിടവിലുടെ നിലത്തു പത്രത്തില്‍ വീഴുന്ന വെള്ളത്തുള്ളികളുടെ താളം എനികിഷ്ടമയിരുന്നു.പുറത്തു പെയ്യുന്ന കോരിച്ചൊരിയുന്ന മഴയുടെ ശബ്ദവും ശ്രദ്ധിച്ചു ഞാന്‍ അമ്മയെ കെട്ടിപിടിച്ചാണ് അന്നൊക്കെ കിടന്നിരുന്നത്.രാവിലെ വല്ലയാച്ചന്റെ കൂടെ കന്നുകാലിയെ കെട്ടാന്‍ ഞാന്‍ മുന്നിലിറങ്ങാറുക്ക്ക്കതോർത്തു.മഴയത് പോകേണ്ടെന്നു ചൊല്ലി വഴക്ക് പറയുമ്പോഴും കൊരംബയും എടുത്തു ഞാന്‍ ഇറങ്ങിയീട്ടുണ്ടാകും. പിന്നെ സ്കൂളില്‍ [...]
August 1st, 2011 | Posted in കഥകള്‍ | Read More »
മുകേഷ്.എന്‍.പി ചെറുപ്പത്തില്‍ കോഴിക്കുഞ്ഞുങ്ങളോട് എനിക്ക് വലിയ ഇഷ്ടമായിരുന്നു (ഇപ്പോള്‍ ഇഷ്ടമില്ലെന്നല്ല).അമ്മൂമ്മ വീട്ടില്‍ കോഴികളെ വളര്‍ത്തുമായിരുന്നു. കോഴി മുട്ടയിട്ട് അടയിരിക്കുന്ന അന്ന് മുതല്‍ ഞാന്‍ നാളുകള്‍ എണ്ണാന്‍ തുടങ്ങും.ഇരുപത്തി ഒന്നാം ദിവസം അതിരാവിലെ എഴുന്നേല്‍ക്കും.എന്നിട്ട് അമ്മൂമ്മയെ വിളിച്ചുണര്‍ത്തി മുട്ട വിരിഞ്ഞോ എന്ന് നോക്കാന്‍ പറയും.”ഈ ചെക്കന്റെ ഒരു കാര്യം, നേരം വെളുത്തിട്ടു നോക്കിയാല്‍ പോരെ?” എന്നൊക്കെ ചോദിക്കുമെങ്കിലും അമ്മൂമ്മ എന്റെ കൂടെ വരും. വെളുപ്പും കറുപ്പും തവിട്ടും നിറങ്ങളിലുള്ള ചെറിയ കുഞ്ഞുങ്ങള്‍ തള്ളക്കോഴിയുടെ ചിറകിനടിയില്‍ കണ്ണുമടച്ചിരിപ്പുണ്ടാകും.അതുങ്ങളെ കാണുമ്പോഴുള്ള എന്റെ [...]
July 15th, 2011 | Posted in കഥകള്‍ | Read More »
മനു കൂട്ടുകാര്‍ ആയ അവര്‍ നാലുപേരും പതിവ് പോലെ നാല്‍ക്കവലയില്‍ വെച്ച് കണ്ടുമുട്ടി . സാധാരണപോലെ തന്നെ വിശേഷങ്ങള്‍ കൈമാറുവാനും രസിക്കുവാനും തുടങ്ങി .. ഒരു സുഹൃത്ത് പറഞ്ഞു ” ഞാന്‍ കഴിഞ്ഞ ആഴ്ച ആ വനത്തില്‍ പോയിരുന്നു അവിടെ ഒരു വലിയ വട വൃക്ഷം ഉണ്ട് . ആ വൃക്ഷത്തില്‍ ഒരു വിചിത്ര ജീവിയും കണ്ടു . അതിനു ചുവപ്പ് നിറമാണ്. ഇത് കേട്ടപ്പോള്‍ മറ്റൊരു സുഹൃത്ത് പറഞ്ഞു : ” നീ പറഞ്ഞത് ശരി [...]
July 14th, 2011 | Posted in കഥകള്‍ | Read More »
ജിഷ്ണു വെടിയൂര്‍ ജീവിതത്തിൽ അവന് പുകവലി ഉണ്ടായിരുന്നു എന്ന് പറയുന്നതിനേക്കൾ പുകവലിയിൽ അവന് ജീവിതം ഉണ്ടായിരുന്നു എന്ന് പറയുന്നതാവും ശെരി. ഒരു കൂട് സിഗററ്റിന് അവൻ നൽകിയിരുന്ന വില വളരെ വലുതായിരുന്നു. ഒരു പക്ഷേ അവൻ അവന്റെ ജീവിത്തേക്കാളും വിലനൽകിയത് ആ ഒരു കൂടിനാവാം. “ഈ പുക എന്നിന്നലിയുന്നു, എന്റെ കാമുകിയെപ്പോലെ എന്നായിരുന്ന് അവൻ ഒരിക്കൽ എന്നോട് പറഞ്ഞത്. സത്യമായിരിക്കം. അവന് ജീവിതത്തിൽ ഉണ്ടായിരുന്ന് ഒരേ ഒരു സ്വത്ത് അത് അവന്റെ സ്വന്തം പ്രേമം തന്നെ ആയിരുന്നു. [...]
July 14th, 2011 | Posted in കഥകള്‍ | Read More »
രചന : രാജശ്രീ,കൊല്ലം എന്റെ പിറന്നാളാണ് . അമ്മ അടുക്കളയില്‍ പിറന്നാള്‍ സദ്യ ഉണ്ടാക്കുന്ന തിരക്കിലാണ് . ഞാന്‍ ഇവിടെ ഇരിപ്പ് തുടങ്ങിയിട്ട് ഏറെ നേരമായി . അമ്മ എന്തായിരിക്കും എനിക്ക് പിറന്നാള്‍ സമ്മാനമായി തരിക . മേശമേല്‍ തല വെച്ചു കിടന്നു ഞാന്‍ ആലോചിച്ചു . പുറത്തു മഴ തിമിര്‍ത്തു പെയ്യുന്നുണ്ട് . തുള്ളിക്കൊരു കുടം പോലെ . അച്ഛന്റെ ചിത്രത്തിലേക്ക് നോക്കിയിരുന്നപ്പോല് കുട്ടിക്കാലത്തെ പിറന്നാള്‍ ദിനങ്ങള്‍ എനിക്കൊരമ വന്നു . അന്ന് എന്ത് രസമായിരുന്നു [...]
June 9th, 2011 | Posted in കഥകള്‍ | Read More »
രചന : സ്മിത ആദര്‍ശ്,ദോഹ-ഖത്തര്‍ പ്രതീക്ഷയോടെ കലണ്ടറിലെ ദിവസങ്ങള്‍വീണ്ടും അവള്‍എണ്ണിക്കൂട്ടി.പതിനെട്ട്,പത്തൊമ്പത്,ഇരുപത്….വീണ്ടും മാസത്തിലെ ആ ദിനങ്ങള്‍വരുന്നു.നാട്ടില്‍നിന്നു അമ്മമാര്‍വിളിക്കുമ്പോള്‍എന്ത് പറയും?ദൈവമേ,ഇത്തവണയെങ്കിലും കൈവിടല്ലേ..എത്ര നാളായി ഇങ്ങനെ ഈ പ്രതീക്ഷയുടെ മുള്‍മുനയില്‍നിന്നു കലണ്ടറിലെ പേജുകള്‍എണ്ണി തുടങ്ങിയിട്ട്?ഇതു കൃത്യം എട്ടാമത്തെ വര്‍ഷം.എട്ടുവര്‍ഷമായി,താന്‍വായുവില്‍വിരല്‍കൊണ്ടു എഴുതിയും,മായ്ച്ചും,അതെ വിരലുകള്‍നിവര്‍ത്തിയും,മടക്കിയും ഓരോ മാസത്തെയും ആ ദിനങ്ങളെ പ്രതീക്ഷയോടെ എണ്ണുന്നത്. പ്രായമാണെങ്കില്‍കൂടി വരുന്നു…കാലികമായ മാറ്റങ്ങളെ എന്നും അംഗീകരിച്ചേ തീരൂ..എങ്കിലും… “മടുത്തോ തനിക്ക്?” അയാള്‍ചോദിച്ചു.”ഇല്ല, എങ്കിലും…..” ആ ‘എങ്കിലും’ പിന്നീടുള്ള അവരുടെ സംഭാഷണത്തെ എവിടെയോ മുറിച്ചു.മനസ്സിന്‍റെ ഇടുങ്ങിയ അകത്തളങ്ങളില്‍, അവയുടെ മൂലകളില്‍മാറാല പിടിച്ചു [...]
May 3rd, 2011 | Posted in കഥകള്‍ | Read More »